തിരുവനന്തപുരം: ലൗ ജിഹാദില്ലെന്നും എല്ലാം ആര്‍എസ്എസിന്റെയും ബിജെപിയുടെയും സൃഷ്ടിയാണെന്നും ആവര്‍ത്തിക്കുന്ന സിപിഎമ്മും സത്യം സമ്മതിച്ചിരുന്നു. 2021ല്‍ അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി പാര്‍ട്ടി തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം സമ്മതിക്കുന്നത്. പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിലേക്കും വര്‍ഗീയതയിലേക്കും വഴി തിരിച്ചുവിടാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട് എന്നായിരുന്നു കുറിപ്പില്‍.
മുസ്ലിം സംഘടനകളില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവര്‍ കേരളത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ചര്‍ച്ചകളില്‍ താലിബാനെപ്പോലുള്ളവരെ പിന്തുണയ്ക്കുന്നതും കാണാം. യുവാക്കളെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ മനപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ ആ വഴിക്ക് തിരിച്ചുവിടാനും ശ്രമമുണ്ട്. പാര്‍ട്ടിയും യുവജന സംഘടനകളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. വര്‍ഗീയ ആശയങ്ങളോട് ക്രിസ്ത്യാനികള്‍ക്ക് പൊതുവേ യോജിപ്പില്ലെങ്കിലും അവരിലെ ചെറിയൊരു വിഭാഗത്തിലും തീവ്രവാദം വളരുന്നുണ്ട്. അത് ഗൗരവത്തില്‍ കാണേണ്ടതുമാണ് – കുറിപ്പില്‍ പറയുന്നു.
ഇതര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ തന്ത്രപൂര്‍വം ഇസ്ലാമിലേക്ക് ആകര്‍ഷിച്ച് അവരെ മതം മാറ്റി വിവാഹം കഴിക്കുന്ന ഏര്‍പ്പാടാണിത്. തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത് യുവാക്കളെക്കൊണ്ട് ചെയ്യിക്കുന്നതാണ് ഇത്. മതം മാറി വിവാഹം കഴിയുന്നതോടെയാണ് കള്ളക്കളി പെണ്‍കുട്ടികളും തിരിച്ചറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: