ചെന്നൈ: തമിഴ്നാട്ടിലെ കന്യാകുമാരിയിലെ സ്കൂള്‍ അധ്യാപിക ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറയുകയും ക്രിസ്ത്യന്‍ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തതായി പരാതി. ഇതുവഴി ക്രമേണ കുട്ടികളെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളിലേക്ക് വശീകരിക്കുകയായിരുന്നു അധ്യാപികയുടെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു.
ഇത് സംബന്ധിച്ച കണ്ണാട്ടുവിളൈ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ തയ്യല്‍ ടീച്ചര്‍ ബിയാട്രീസ് തങ്കം എന്ന അധ്യാപികക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അച്ഛനമ്മമാരാണ് പരാതി നല്‍കിയത്.
ഹിന്ദു ദേവതമാരെയും വിശ്വാസങ്ങളെയും കുറിച്ച് വിമര്‍ശനാത്മകമായ കാര്യങ്ങളാണ് ഈ ടീച്ചര്‍ പറയുന്നതെന്ന് പരാതിയുണ്ട്. ക്ലാസില്‍ ബൈബിള്‍ വായിക്കാന്‍ പറയാറുണ്ടെന്നും ആരോപണമുണ്ട്. ഞങ്ങള്‍ ഹിന്ദുമതത്തില്പ്പെട്ടവരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍ ഭഗവദ്ഗീത തിന്മയാണെന്നുേം ബൈബിള്‍ നല്ലതാണെന്നും അധ്യാപക അവകാശപ്പെടാറുള്ളതായും കുട്ടികള്‍ പരാതിപ്പെടുന്നു.
കുരിശു വരയ്ക്കാനും മുട്ടുകുത്താനും കൈകൂപ്പി ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാനും അധ്യാപിക പറഞ്ഞതായും കുട്ടികള്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങളെ തുടര്‍ന്ന് തല്ക്കാലം സ്കൂള്‍ ഈ ടീച്ചറെ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
കുട്ടിയുടെ വീഡിയോ വൈറല്‍
ഈ കുട്ടിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. അധ്യാപികയെക്കുറിച്ച് ഈ കുട്ടി പരാതിപ്പെടുന്നതിന്റെ വീഡിയോയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളെല്ലാം വിദ്യാര്‍ത്ഥി വിശദീകരിക്കുന്നുണ്ട്. ഒരു ക്രിസ്ത്യാനിയും ഒരു സാത്താനും (ഇവിടെ ഒരു ഹിന്ദുവിനെയാണ് സാത്താനായി ചിത്രീകരിച്ചിരിക്കുന്നത്) കൂടി ബൈക്കില്‍ പോകുന്ന കഥ ടീച്ചര്‍ പറയാറുണ്ടെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ബൈക്ക് ആക്സിഡന്റില്‍ ക്രിസ്ത്യാനിയും ഹിന്ദുവായ സാത്താനും മരിക്കുന്നു. എന്നാല്‍ ബൈബിള്‍ വായിച്ചതോടെ ഇരുവരും ഉയിര്ത്തെഴുന്നേല്ക്കുന്നു. ഇതാണ് കഥ.
മനസാക്ഷിയില്ലേ?- കാഞ്ചന് ഗുപ്ത
ഇത്തരം ടീച്ചര്‍മാരെ ഇനിയുള്ള കാലം ജയിലിലടക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉപദേശകനായ കാഞ്ചന് ഗുപ്ത പറയുന്നു. മനസാക്ഷി എന്നൊന്ന് ഇപ്പോള്‍ നിലനില്‍ക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: