ഹൈദരാബാദ് : 100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം നടത്തിയ അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന് അക്ബറുദ്ദീന്‍ ഒവൈസിക്ക് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്. 2012 ലാണ് അക്ബറുദ്ദീൻ ഒവൈസി ഈ പ്രകോപനപരമായ പ്രസംഗം നടത്തിയത്. അതേ സമയം കോടതി അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെവിടാന്‍ ഉത്തരവിട്ടു.
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന് കൂടിയാണ് അക്ബറുദ്ദീൻ ഒവൈസി. ഭാവിയിൽ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈദരാബാദ് നമ്പള്ളിയിലെ പ്രത്യേക കോടതി മുന്നറിയിപ്പ് നല്കി. ഈ മുന്നറിയിപ്പോടെയാണ് കോടതി വെറുതെ വിട്ടതായി പ്രഖ്യാപനം നടത്തിയത്.
2012ലും 2019ലും അക്ബറുദ്ദീന്‍ ഒവൈസി ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ചുമത്തിയ രണ്ട് കേസുകളാണ് നമ്പള്ളിയിലെ പ്രത്യേക കോടതി പരിഗണിച്ചത്. ഗൂഢാലോചന, മതത്തിേന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി നിർമ്മലിലും നിസാമാബാദിലുമാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.നിര്‍മ്മല്‍ കേസില്‍ 33 പേരെയും നിസാമുദ്ദീന്‍ കേസില്‍ 41 പേരെയും കോടതി വിസ്തരിച്ചു.
100 കോടി ഹിന്ദുക്കളെ ഇല്ലാതാക്കാൻ പോലീസിനെ 15 മിനിറ്റ് മാറ്റിനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു 2012 ലാണ് അക്ബറുദ്ദീൻ ഒവൈസിയുടെ പ്രസംഗം. നിർമ്മലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അക്ബറുദ്ദീൻ ഒവൈസിയുടെ ഈ വര്‍ഗ്ഗീയ പ്രസംഗം. ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ ഉയർത്തിക്കാട്ടി ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിടാൻ വേണ്ടിയുള്ള പ്രകോപനപരമായ പരാമർശമായിരുന്നു അത്. ജില്ലാ പൊലീസാണ് നിര്‍മ്മല്‍ കേസ് അന്വേഷിച്ചത്. നിര്‍മ്മല്‍ കേസില്‍ 33 പേരെ ചോദ്യം ചെയ്തു, മൊഴിയെടുത്തു. അതേ വര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രസംഗത്തിൽ ഇയാൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ബിംബാരാധന നടത്തുന്നതിന്റെ പേരിൽ ഹിന്ദുക്കളെ പരിഹസിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കൾക്ക് ധാരാളം ദൈവങ്ങളുണ്ടെന്നും ഓരോ എട്ട് ദിവസത്തിലും പുതിയ ദൈവങ്ങൾ വരുന്നുണ്ടെന്നമായിരുന്നു അക്ബറുദ്ദീന്‍ ഒവൈസിയുടെ മറ്റൊരു പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: