കോഴിക്കോട്: കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി ജോസ്‌നയുടെ പിതാവ് ജോസഫ്. തന്റെ മകളെ കൊണ്ടുപോയതാണ്. മകളെ വീട്ടിലെത്തിച്ച് സംസാരിച്ചാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരും. കോടതിയില്‍ ഹാജരാക്കും മുന്‍പ് മകളുമായി സംസാരിക്കാന്‍ അവസരം തരാമെന്ന് ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. പക്ഷെ അതിനുള്ള അവസരം ലഭിച്ചില്ലെന്നും വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ ജോസഫ് പറഞ്ഞു.
ഷെജിന്റെയും ജോയ്ത്സ്‌നയുടേയും വിവാഹം മത സൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കിയെന്നായിരുന്നു സിപിഎം നേതാവ് ജോര്‍ജ് എം. തോമസിന്റെ പ്രതികരണം. മതസ്പര്‍ദ്ദയുണ്ടാക്കി എന്നകാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോര്‍ജ് തോമസ് കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തി.
ജോര്‍ജ് തോമസിന്റെ പ്രസ്താവന നാക്ക് പിഴയെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിശദീകരണം. ഡിവൈഎഫ്‌ഐ നേതാവ് ഷിജിന്‍ ഒളിച്ചോടിയത് ശരിയായില്ല, ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും പി. മോഹനന്‍ അറിയിച്ചു. സംഭവത്തില്‍ കോഴിക്കോട് പാര്‍ട്ടി വിശദീകരണ യോഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: