ന്യൂദല്‍ഹി: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ദല്‍ഹിയില്‍ വെച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്റഫിനെയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യംചെയ്യാനായി കഴിഞ്ഞദിവസമാണ് അഷ്റഫിനെ ദല്‍ഹിയിലേക്ക് ഇഡി വിളിപ്പിച്ചത്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ നിരത്തിയുള്ള ചോദ്യചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഡിസംബറില്‍ അഷ്റഫിന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇ.ഡി. റെയ്ഡിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഏതാനും മാസങ്ങളായി അഷ്റഫിനെതിരേ ഇ.ഡി.യുടെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.
കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ആറുമാസം മുമ്പ് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നീ സ്ഥലങ്ങളിലാണ് റെയിഡ് നടത്തിയത്. ദല്‍ഹി കലാപത്തിന് പിന്നാലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് സംസ്ഥാനത്തെ വിവിധ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വസതിയിലും കേന്ദ്ര ഏജന്‍സി തെരച്ചില്‍ നടത്തിയത്.
മൂന്നാറിലെ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പദ്ധതിയുടെ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. മൂന്നാര്‍ വിസ്റ്റ വില്ല പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്ന പദ്ധതിയാണെന്ന് ഇഡി പറയുന്നു. വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും അവര്‍ ആസ്തി വാങ്ങിക്കുട്ടുന്നതായി ഇഡി പറയുന്നു. ഇതിന്റെ ഭാഗമാണ് അബുദാബിയില്‍ ബാര്കംറസ്റ്റോറന്റ് വാങ്ങിയത്.
ദല്‍ഹി ആസ്ഥാനമാക്കി 2006ലാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിക്കപ്പെടുന്നത്. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധനപരമായ ബന്ധങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. 2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത പ്രശ്നത്തില്‍ സമുദായസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് അനധികൃത ഫണ്ടിംഗ് നടത്തിയോ എന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: