ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ ഇമ്രാന് ഖാനെതിരെ അന്വേഷണവുമായി പാകിസ്താന് അന്വേഷണ ഏജന്‍സി. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലവരുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് വിറ്റു എന്ന കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണകാലത്ത് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഗിഫ്റ്റ് റെപോസിറ്ററിയില്‍ അഥവാ സര്‍ക്കാര്‍ ശേഖരമായ ടോഷ-ഖാനയിലേക്ക് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് ലംഘിച്ച് 18 കോടി രൂപയ്ക്ക് സമ്മാനം വിറ്റുവെന്നാണ് ആരോപണം. പാക് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച നെക്ലേസ് അദ്ദേഹത്തിന്റെ സഹായിയായ സുള്‍ഫിക്കര്‍ ബുഖാരിക്ക് കൈമാറിയെന്നും അയാള്‍ അത് വിറ്റെന്നുമാണ് ആരോപണം.
വ്യവസ്ഥ പ്രകാരം ഭരണകാലത്ത് ലഭിക്കുന്ന സമ്മാനങ്ങള്‍ പകുതി വില നല്‍കിയതിന് ശേഷം സ്വന്തമാക്കാവുന്നതാണ്. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ തോറ്റ ഇമ്രാന് ഖാന് അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ല. ആരോപണത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: