കോട്ടയം:മുൻ മന്ത്രി എം.പി. ഗോവിന്ദൻ നായർ (94) അന്തരിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡൻ്റും, രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു.
അഡ്വക്കേറ്റ്, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം, എൻ.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കർ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ് 1957ല്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മത്സരത്തിനിറങ്ങുന്നത്. ആദ്യമത്സരത്തില്‍ സി.പി.ഐയുടെ പി. ഭാസ്‌കരന്‍ നായരോട് (കോട്ടയം ഭാസി) തോറ്റു. 1960ല്‍ രണ്ടാമത്തെ മത്സരത്തില്‍ വിജയിച്ചു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായി പോയതിനെത്തുടര്‍ന്ന് 1962ല്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. ഗോവിന്ദന്‍ നായര്‍ മന്ത്രിയും.
എം.പി.ഗോവിന്ദൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: