തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന് വീണ് പരിക്കേറ്റു. ഔദ്യോഗിക വസതിയിലെ കുളിമുറിയില്‍ തെന്നി വീണാണ് അദേഹത്തിന് പരിക്കേറ്റത്. നട്ടെല്ലിന് പരുക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഒരുമാസത്തെ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി അദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: