ഹൈദരാബാദ് : നിയമ വിരുദ്ധമായി വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് നടന് നാഗചൈതന്യയ്ക്ക് പിഴ. ഹൈദരാബാദ് ട്രാഫിക് പോലീസാണ് അനുവദനീയമല്ലാത്ത ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് താരത്തിന് ഫൈന്‍ ചുമത്തിയത്. പിഴ അടച്ച ശേഷമാണ് നാഗ ചൈതന്യ അവിടെ നിന്നും പോയത്.
700രൂപയാണ് തെലുങ്ക് താരത്തിന് പിഴയിട്ടത്. ഇത് അടച്ചതിന് പിന്നാലെ വാഹനത്തില്‍ ഒട്ടിച്ചിരുന്ന ബ്ലാക്ക് ഫിലിമും മാറ്റിയിട്ടുണ്ട്. ജൂബിലീ ഹില്‍സ് ചെക്പോസ്റ്റില്‍ വെച്ചാണ് ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് ട്രാഫിക് പോലീസ് വാഹനം പിടിച്ചെടുക്കുന്നത്. ഈ സമയം താരവും വാഹനത്തില്‍ ഉണ്ടായിരുന്നു.
വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കണമെന്ന് ഹൈദരാബാദ് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഇതിന് മുമ്പ് അല്ലു അര്ജുന്, കല്യാണ്‍ രാം തുടങ്ങിയ താരങ്ങളും വാഹനത്തില്‍ ബ്ലാക്ക് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: