കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജില്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെ പരാജയപ്പെട്ട വിദ്യാത്ഥികള്‍ സമരം നടത്തുന്നു.അധ്യാപകരുടെ സമരം കാരണം 500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത്.
സമരക്കാര്‍ പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ടു. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജനുവരിയില്‍ അധ്യാപകര്‍ സമരത്തിലായിരുന്നു. ഇത് കാരണം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയത്.അധ്യാപക സമരം ഒത്തുതീര്‍പ്പായതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്താമെന്നായിരുന്നു പറഞ്ഞത്.ആരും തോല്‍ക്കില്ല എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് നടന്നില്ല.
പരീക്ഷ ഫലം വന്നപ്പോള്‍ 500 ഓളം വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ അനിശ്ചിതകാല സമരം തുടങ്ങി. സപ്ലിമെന്ററി പീക്ഷ എഴുതില്ല എന്ന വാശിയാലാണ് വിദ്യാര്‍ത്ഥികള്‍. റീ ടെസ്റ്റ് നടത്തണം എന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: