Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര വിരുദ്ധ സെമിനാർ ഇതിലും  മികച്ചതാക്കാമായിരുന്നു; കെ.വി തോമസ് എന്ന എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബാറ്ററി സ്വന്തമാക്കാനാണോ കോടികൾ പൊടിച്ചത്‌

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി എഴുതുന്നു

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Apr 11, 2022, 10:16 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച 23ാംസിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വിജയകരമായി പര്യവസാനിച്ചു.

ഏത് രാജ്യത്തിന്റെ?  

ഇന്ത്യാ മഹാരാജ്യത്തിന്റേയോ?  

ഏയ്…അല്ലല്ല….

നമ്മുടെ ഖേരള്‍ രാജ്യത്തിന്റെ.

പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാഷയില്‍ (ഫെയ്‌സ്ബുക്ക് പോസ്റ്റ് ) പറഞ്ഞാല്‍  

‘ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് ദിശാബോധവും പ്രത്യാശയും പ്രതീക്ഷയും പകര്‍ന്ന രാപ്പകലുകളായിരുന്നു കടന്നു പോയത്.’

അതോടൊപ്പം സഖാവ് ഒരു കാര്യം കൂടി പറയുന്നുണ്ട്.  

‘…..മഹാസമ്മേളനം അക്ഷരാര്‍ഥത്തില്‍ രാജ്യത്തിനും ലോകത്തിനും മാതൃകയാകുകയും ചെയ്തു”

സഖാവ് കോടിയേരിയുടെ വീമ്പുപറച്ചിലിലെ പൊള്ളത്തരം വിലയിരുത്താനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് വിട്ടു നല്‍കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 2019 ല്‍ രാജ്യത്ത് ആകെ 91 കോടി വോട്ടര്‍മാരാണ് ഉള്ളത്. വോട്ടവകാശം വിനിയോഗിച്ചത് 61.5 കോടി ആള്‍ക്കാരും. അതില്‍ 1 കോടി 7 ലക്ഷം പേരുടെ പിന്തുണയാണ് ‘അഖിലേന്ത്യാ’ പാര്‍ട്ടിയായ സിപിഎമ്മിന് കിട്ടിയത്. 1.75 ശതമാനം ആള്‍ക്കാരുടെ അംഗീകാരമുള്ള പാര്‍ട്ടിയുടെ നേതാവാണ് ഇങ്ങനെ വലിയ വായില്‍ വര്‍ത്തമാനം പറയുന്നത്. അന്തം കമ്മികള്‍ എന്ന് വിളിക്കപ്പെടുന്ന അണികള്‍ക്ക് മുഷ്ടി ചുരുട്ടി ആകാശമര്‍ദ്ദനം നടത്താനുള്ള അവസരം ഒരുക്കല്‍ എന്നതിനപ്പുറത്തേക്ക് വലിയ രാഷ്‌ട്രീയ പ്രാധാന്യം ആരും കല്‍പ്പിക്കാത്തതിനാല്‍ ഇവിടെ ചര്‍ച്ചാ വിഷയം ആക്കേണ്ടതില്ല.

എന്നാല്‍ പ്രത്യയ ശാസ്ത്രപരമായി ഗൗരവമുള്ള ചില ചിന്തകള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസിനെ വിധേയമാക്കേണ്ടതുണ്ട്. സത്യത്തില്‍എന്തായിരുന്നു ഈ മഹാസമ്മേളനത്തിന്റെ ആകെ തുക

“Full of sound and fury,

Signifying nothing” 

എന്ന ഷേക്‌സ്പിരിയന്‍ കഥാപാത്രത്തിന്റെ ആത്മഗതമാണ്

കണ്ണൂര്‍! കോണ്‍ഗ്രസിന്റെ ബാക്കി പത്രം. 5 ദിവസവും ആകെ വെടിയും പുകയുമായിരുന്നു. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന പോലെ ഒരത്ഭുതവും സംഭവിക്കാതെ പൂരം കൊടിയിറങ്ങി. കെ.വി തോമസ് എന്ന എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ബാറ്ററി സ്വന്തമാക്കാനാണോ കോടികള്‍ പൊടിച്ച് ഈ മഹാമഹം നടത്തിയതെന്ന് സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? 1964 ല്‍ ഇന്ത്യന്‍ ഇടത് ചേരിയെ നെടുകെ പിളര്‍ത്തി സിപിഐ(എം) ഉണ്ടായത് എന്തിനായിരുന്നു?  

അന്നു മുതല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസുകളും പ്ലീനങ്ങളും സ്വീകരിച്ച നയങ്ങള്‍ കൊണ്ട് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?

പാര്‍ട്ടിയുടെ അടിസ്ഥാനമെന്ന് പറയപ്പെടുന്ന തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ ഇവരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടോ? ഒരു നൂറ്റാണ്ട് കാലമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് കേരളത്തിലേക്ക് ചുരുങ്ങേണ്ടി വന്നത് എന്തുകൊണ്ട്?

ഒരു കാലത്ത് മുഖ്യ പ്രതിപക്ഷമായി വിരാജിച്ചിരുന്ന പാര്‍ട്ടി സ്വാഭാവികമായും ചര്‍ച്ച ചെയ്യും എന്ന് നാമൊക്കെ പ്രതീക്ഷിച്ചിരുന്നത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമെന്നായിരുന്നു.  

ദേശീയ ജനാധിപത്യ വിപ്ലവവും ജനകീയ ജനാധിപത്യ വിപ്ലവവും തമ്മില്‍ ഉണ്ടായ സംഘര്‍ഷമാണ് സിപിഎമ്മിന്റെ ജനനത്തിന് കാരണം.

കോണ്‍ഗ്രസിനോട് ഒരു രീതിയിലും കൂട്ടുകെട്ട് പാടില്ല എന്ന് അഭിപ്രായമുള്ളവര്‍ ചേര്‍ന്നാണ് 64 ല്‍ സിപിഎം രൂപീകരിച്ചത്. 58 വര്‍ഷങ്ങള്‍ക്കിപ്പുറവും പാര്‍ട്ടി ആതേ കുറ്റിക്കു ചുറ്റും കറങ്ങുകയാണ്. ഒരേ ഒരു വ്യത്യാസം മാത്രം അന്ന് കോണ്‍ഗ്രസിനെ തകര്‍ത്ത് ഭരണം പിടിക്കാനായിരുന്നു ശ്രമമെങ്കില്‍ ഇന്ന് കോണ്‍ഗ്രസ് സഹായമാണ് വേണ്ടത്. അത് ബിജെപിയെ താഴെയിറക്കാനാണെന്ന് മാത്രം. ഇവിടെയാണ് സിപിഎം നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി. ബംഗാള്‍ത്രിപുര ഘടകങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ കൂടിയേ തീരൂ.

കേരളത്തിലെ രാഷ്‌ട്രീയമാകട്ടെ കോണ്‍ഗ്രസ് വിരുദ്ധതയിലാണ്.  

രണ്ടു കൂട്ടരുടേയും വയറ്റിപ്പിഴപ്പിനുള്ള വക വിരുദ്ധ ധ്രുവങ്ങളിലാണ് കിടക്കുന്നത്. ആശയപരമല്ല ആമാശയപരമാണ് പ്രതിസന്ധി എന്ന് ചുരുക്കം.

23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത് ബിജെപി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യത്തോടെയാണ്.

വീണ്ടും കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ കടമെടുക്കാം.

‘ഹിന്ദുത്വ വര്‍ഗീയ ഫാസിസത്തിനും നവഉദാര സാമ്പത്തിക നയത്തിനുമെതിരെസന്ധിയില്ലാ സമരമാണ് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.’  

2022 ലെ സ്ഥിതിഗതികള്‍ വിലയിരുത്തി പാര്‍ട്ടി എത്തിച്ചേര്‍ന്ന പുതിയ രാഷ്ടീയ ലൈനാണ് ഇതെന്നാണ്  

കോടിയേരി പറയുന്നത് കേട്ടാല്‍ തോന്നുക. 1998 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരമേറ്റ കാലം മുതല്‍ സിപിഎം നയം ഇതാണ്. എം.എ ബേബി പറഞ്ഞത് പോലെ ഏത് ചെകുത്താനെ കൂട്ടു പിടിച്ചും ബിജെപിയെ ഒറ്റപ്പെടുത്തുക.  

1998 ഒക്ടോബര്‍ 5-11 വരെ കൊല്‍ക്കത്തയില്‍ നടന്ന 16ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ സിപിഎം സ്വീകരിച്ചിട്ടുള്ള രാഷ്‌ട്രീയ ലൈന്‍ ആണ്

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നത്.  

കാല്‍ നൂറ്റാണ്ടിനു ശേഷം കണ്ണൂരിലെത്തുമ്പോളും ആവശ്യം ഒന്നു തന്നെ.  

അതിനിടെ 3 തവണ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ബിജെപി ഭരിച്ചു. എല്ലാവരേയും കൂട്ടി ബിജെപിയെ ഒറ്റപ്പെടുത്താന്‍ നടന്ന സിപിഎം ആകട്ടെ ആകെയുള്ള 3 ഇടങ്ങളില്‍ നിന്ന് ഒരിടത്ത് മാത്രമായി ഒതുങ്ങി. 2004 ല്‍ 43 എംപിമാരുണ്ടായിരുന്നവര്‍ക്ക് ഇന്നുള്ളത് 3 പേര്‍. ജനപിന്തുണ 5.66 % ശതമാനം വോട്ടില്‍ നിന്ന് 1.75 % വോട്ടായി കൂപ്പുകുത്തി. പാര്‍ട്ടിക്ക് കിട്ടുന്ന വോട്ടും അംഗങ്ങളുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ദേശീയ പാര്‍ട്ടി എന്ന പദവി നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിയണമെന്ന അവസ്ഥ.

ഇത്രയൊക്കെ മതി വിവേകമുളള നേതാക്കള്‍ക്ക് ഉറക്കം നഷ്ടമാകാന്‍. എന്നിട്ടും സിപിഎം നേതാക്കള്‍ക്ക് മാത്രം നേരം വെളുത്തിട്ടില്ല. കണ്ണാടിയില്‍ നോക്കാന്‍ പാര്‍ട്ടി തയ്യാറുമല്ല.

സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരുന്നത് എന്തോ മഹാസംഭവമായാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ പുകഴ്‌ത്തുന്നത്. 2015 ല്‍ യെച്ചൂരി ചുമതലയേറ്റതിന് ശേഷം അഭിമാനകരമായ ഒരു നേട്ടവും കൈവരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ആകെയുള്ള അപവാദം കേരളത്തില്‍ ഭരണം നിലനിര്‍ത്തിയതാണ്. അതില്‍ യെച്ചൂരിക്ക് എന്തെങ്കിലും സംഭാവനയുണ്ടെന്ന് അദ്ദേഹം പോലും അവകാശപ്പെടില്ല. യെച്ചൂരിയല്ലാതെ മറ്റൊരു പേര് മുന്നോട്ട് വെക്കാന്‍ പാര്‍ട്ടിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 17 അംഗ പോളിറ്റ് ബ്യൂറോയില്‍ പേരിനെങ്കിലും ‘ദേശീയ’ നിലവാരം ഉള്ള നേതാക്കളുടെ അഭാവം പാര്‍ട്ടി എത്തപ്പെട്ട നേതൃദാരിദ്ര്യത്തിന്റെ തെളിവാണ്. അതിനെയാണ് എന്തോ മഹാകാര്യമായി മലയാള മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്.    

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് അഭിമാനിക്കുന്നവര്‍ക്ക് രാജ്യത്തെ തൊഴിലാളികളെപ്പറ്റിയോ കര്‍ഷകരെപ്പറ്റിയോ ചര്‍ച്ച ചെയ്യാന്‍ സമയമില്ല.  

അവര്‍ കെ വി തോമസിനും എം. കെ സ്റ്റാലിനുമൊക്കെ പിണറായി സ്തുതി നടത്താന്‍ വേദിയൊരുക്കുന്ന തിരക്കിലാണ്. രാജ്യത്ത് ബിജെപികോണ്‍ഗ്രസ് ഇതര രാഷ്ടീയത്തിന് നേതൃത്വം വഹിക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ വേദിയിലെത്താന്‍ ഡിഎംകെയല്ലാതെ മറ്റാരും തയ്യാറാകാഞ്ഞത് എന്താണ്? അവരെ ക്ഷണിക്കാത്തത് കൊണ്ടെന്ന് ന്യായീകരിക്കാമെങ്കിലും കേന്ദ്ര വിരുദ്ധ സെമിനാര്‍ പങ്കാളിത്തം കൊണ്ട് ഇതിലും മികച്ചതാക്കാമായിരുന്നു എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. അവിടെയാണ് ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎമ്മിന് മറ്റുള്ളവര്‍ നല്‍കുന്ന സ്ഥാനം എവിടെയാണെന്ന് ചിന്തിക്കേണ്ടത്.  

എന്തിനോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാര്‍ എന്ന് പറഞ്ഞത് പോലെയാണ് ഇന്ത്യന്‍ സാഹചര്യത്തിലെ ഇടത് പക്ഷം. കേരളത്തിലെ ചില മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ‘ദേശീയ’ പ്രാധാന്യമല്ലാതെ മറ്റൊന്നും കണ്ണൂര്‍ മാമാങ്കത്തിന് ഇല്ലായിരുന്ന

Tags: cpmPinarayi Vijayanകെ.വി.തോമസ്യച്ചൂരിkodiyeri balakrishnanസിപിഎം പാർട്ടി കോൺഗ്രസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

India

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

Kerala

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി, യുഡിഎഫ് ഉപേക്ഷിച്ച പദ്ധതികളും പൂര്‍ത്തിയാക്കി

Kerala

വേടനാണ് കേരളത്തിന്റെ പടനായകൻ ; വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി ; എം വി ഗോവിന്ദൻ

Kerala

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies