ന്യൂദല്‍ഹി: മഹാനായ സാമൂഹിക പരിഷ്കര്‍ത്താവും തത്ത്വചിന്തകനും എഴുത്തുകാരനുമായ മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സാമൂഹിക നീതിയുടെ പരിരക്ഷകനായും എണ്ണമറ്റ ആളുകള്‍ക്ക് പ്രത്യാശയുടെ ഉറവിടമായും മഹാത്മാ ഫൂലെ പരക്കെ ബഹുമാനിക്കപ്പെടുന്നുവെന്നും സാമൂഹിക സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
മഹാത്മാ ഫൂലെ പെണ്‍കുട്ടികള്‍ക്കായി സ്കൂളുകള്‍ ആരംഭിക്കുകയും പെണ് ശിശുഹത്യയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയും ജലക്ഷാമം പരിഹരിക്കാനുള്ള പ്രചാരണ പരിപാടികള്‍ നടത്തുകയും ചെയ്തുവെന്ന് മോദി പറഞ്ഞു. മന് കി ബാത്ത് പരിപാടിയിലൂടെ മഹാനായ ചിന്തകന്‍ ജ്യോതിബ ഫൂലെയെക്കുറിച്ചുള്ള ചിന്തകളും പ്രധാനമന്ത്രി പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: