ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെര്‍ച്വലായാണ് കൂടിക്കാഴ്ച നടക്കുന്നത്. റഷ്യ ഉക്രൈന് യുദ്ധം, കൊവിഡ് സാഹചര്യം തുടങ്ങിയ വിശയങ്ങള്‍ ചര്‍ച്ചയില്‍ പരിഗണിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച. നാളെയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടങ്ങുക. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വളര്‍ച്ച, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും.
ഉക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ഇനിയും അവസാനിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നതാണ് ഏറെ ശ്രദ്ധേയം. അധിനിവേശത്തില്‍ റഷ്യയ്ക്കെതിരായി നിലപാടെടുക്കാന്‍ വിവിധ ലോകനേതാക്കളില്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബൈഡന്റെ കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: