തിരുവനന്തപുരം: ഏഷ്യയില്‍ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മംഗളം വാരിക അച്ചടി നിര്‍ത്തുന്നു. തെണ്ണൂറുകളില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു മംഗളം. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോര്‍ഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികയ്ക്കും സാധിച്ചിട്ടില്ല.
പുതിയ എഴുത്തുകാരെ അണി നിരത്തിക്കൊണ്ട് നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വാരിക അച്ചടി നിര്‍ത്തുന്നത്. നേരത്തെ മംഗളം ഗ്രൂപ്പില്‍ നിന്നുള്ള ബാലമംഗളവും സിനിമ മംഗളവും ജ്യോതിഷ ഭൂഷണവും പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു. നിര്‍ത്തിയ പ്രസിദ്ധീകരണത്തിന്റെ ഡിജിറ്റല്‍ എഡിഷനുകള്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല.
കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് മാനേജ്മെന്റ് പറയുന്നു. വില ഉയര്‍ത്തിയില്‍ ചെറിയ രീതിയിലെങ്കിലും പിടിച്ചു നില്‍ക്കാനാകുമായിരുന്നുവെന്ന പ്രതിക്ഷയിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ ഈ രംഗത്തുള്ള മറ്റു പ്രസിദ്ധീകരണങ്ങള്‍ വില വര്‍ധിപ്പിക്കാതിരുന്നതോടെ ആ തിരുമാനത്തില്‍ നിന്നും മാനേജ്മെന്റ് പിന്മാറിയതയാണ് അറിയുന്നത്. എന്നാല്‍ ഈ കാലത്തും വില 10 രൂപ മാത്രമായിരുന്നു. ഇനി രണ്ടു പതിപ്പ് കൂടിയേ മംഗളം വാരിക വിപണിയില്‍ എത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: