തിരുവനന്തപുരം: 100 വര്‍ഷത്തോളം പൊളിറ്റ് ബ്യൂറോയില്‍ ദളിതരെ അകറ്റി നിര്‍ത്തിയതിന് കമ്മ്യൂണിസ്റ്റുകാര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദളിതരുടെ പാര്‍ട്ടിയാണെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ബിജെപി തുറന്ന് കാണിച്ചതു കൊണ്ട് മാത്രമാണ് ഇത്തവണ പേരിന് എങ്കിലും ദളിത് വിഭാഗത്തില്‍പെട്ട ഒരാളെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചത്.
പട്ടികജാതി വിഭാഗത്തില്‍പെട്ട നേതാവിനെ രാഷ്ട്രപതിയാക്കിയ ബിജെപിയെ ദളിത് വിരുദ്ധരെന്ന് വിളിക്കുന്ന സിപിഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നവരാണ്. 95 പട്ടികജാതിപട്ടികവര്‍ഗ എംപിമാരും 113 മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട് എംപിമാരുമുള്ള പാര്‍ട്ടിയാണ് ബിജെപി. 150 ആദിവാസി എംഎല്‍എമാരുള്ള ബിജെപി അടിസ്ഥാന വര്‍ഗങ്ങള്‍ക്കെതിരാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത് പൊള്ളത്തരമാണ്.
ബിജെപിയെ കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം പാര്‍ട്ടിയുടെ ഫ്യൂഡല്‍ മനോഭാവം അവസാനിപ്പിക്കാനാണ് സീതാറാം യെച്ചൂരിയും പിണറായി വിജയനും തയ്യാറാകേണ്ടത്. രാജ്യത്തെ ദളിത്പിന്നാക്ക വിഭാഗങ്ങള്‍ സിപിഎമ്മിനെ അവഞ്ജയോടെ തള്ളിക്കളയാന്‍ കാരണം ഈ ഇരട്ടത്താപ്പു കൊണ്ടാണ്. തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ എസ്.സി ഫണ്ട് തട്ടിപ്പ് നടത്തിയ സിപിഎം ഒന്നാംതരം ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: