കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ വീണ്ടും തമിഴ്നാട്ടില്‍. 21 പേരടങ്ങിയ സംഘം രാമേശ്വരത്താണ് എത്തിയിരിക്കുന്നത്. രണ്ട് സംഘങ്ങളായാണ് ഇവര്‍ വന്നത്. ഇവരെ മണ്ഡപം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തീരസംരക്ഷണ സേന ഇവരെ കസ്റ്റഡിയില്‍ എടുത്തു.
അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ പിടികൂടി പിന്നാലെ ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്. കടല്‍ അതിര്‍ത്തിക്കടുത്തുള്ള ചെറുമണല്‍ തിട്ടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ തീരസംരക്ഷണ സേന കസ്റ്റഡിയില്‍ എടുത്തു.
ജാഫ്നയില്‍ സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വന്നവരെന്നാണ് വിവരം. ശ്രീലങ്കന്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയും തമിഴ്ന്നാട്ടിലേക്ക് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: