ചവറ: കെഎംഎംഎല്ലില്‍ നിന്നുള്ള വെള്ളമണ്ണടിച്ച് അനധികൃത വയല്‍ നികത്തല്‍. കമ്പനിയില്‍ മൈനിങ് നടത്തി വേസ്റ്റ് വരുന്ന വെള്ളമണ്ണാണ് സിപിഎമ്മുകാരനായ സ്വകാര്യ വ്യക്തിയുടെ വയലിലിട്ട് നികത്തുന്നത്.
കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലിനീകരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശങ്ങളില്‍ പലയിടങ്ങളിലും ആസിഡ് വെള്ളം കയറിയിരിക്കുകയാണ്. ഇതിനാല്‍ ആസിഡില്‍ ചവിട്ടാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങളുണ്ട്.
ഇത്തരക്കാര്‍ തങ്ങളുടെ മുറ്റത്ത് വെള്ളമണ്ണിട്ട് തരണമെന്ന് ആവശ്യപ്പെട്ട് കമ്പനിയെ സമീപിക്കുക പതിവാണ്. എന്നാല്‍ പല തവണ കമ്പനിയെ സമീപിച്ചാലും ഇവരുടെ ആവശ്യം നടപ്പിലാകാറില്ല. പണ്ടുറത്ത് മണ്ണ് കൊടുക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെവാദം.
മൈനിങ് നടത്തുമ്പോഴുണ്ടാകുന്ന വെള്ളമണ്ണ് പണ്ടുറത്തുകൊണ്ടുപോകാതെ മൈനിംഗ് ഏരിയയില്‍ തന്നെ ഇട്ട് നികത്തണമെന്ന് പാരിസ്ഥിതിക വകുപ്പിന്റെയും കളക്ടറുടെയും ഉത്തരവുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഈ ഉത്തരവുകള്‍ നിലനില്‍ക്കെത്തന്നെയാണ് സിപണ്ടിഎമ്മുകാരന്റെ ഭൂമിനികത്തല്‍ ഈ മണ്ണ് ഉപയോഗിച്ച് നടക്കുന്നത്. താഴ്ന്ന പ്രദേശം നികത്തുന്നതോടെ പ്രദേശത്തുള്ള മറ്റു വീടുകളുടെ മുറ്റത്തേക്ക് കൂടുതല്‍ ആസിഡ് വെള്ളം കയറും. അനധികൃത വയല്‍ നികത്തലിനെതിരെ നാട്ടുകാര്‍ റവന്യൂ വകുപ്പിനും കമ്പനിക്കും പരാതി നല്‍കിയിട്ടും പരിഗണിക്കാതെ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ വയല്‍ നികത്തുകയാണ്.
മലിനമായ ചിറ്റൂര്‍ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ സമരങ്ങളുടെ ഫലമായി ചിറ്റൂരിലെ ആസിഡ് കെട്ടിക്കിടക്കുന്ന ഈ ഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിയമസഭാ ഉപസമിതിയും വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ദയനീയാവസ്ഥ മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ പ്രദേശത്തെ ആസിഡ് മണ്ണിട്ട് മൂടുന്നത് ഭൂമിയേറ്റടുക്കലിന്റെ ആവശ്യകത നിസ്സാരവത്കരിക്കുന്നതിന് വേണ്ടിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതിനാല്‍ ഇപ്പോഴത്തെ നികത്തല്‍ സിപിഎമ്മും കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: