പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നാളെ മുതലാണ് തീര്‍ത്ഥാടകരെ ദര്‍ശനത്തിനായി അനുവദിക്കുക. നാളെ പുലര്‍ച്ചെ മുതല്‍ 18 ന് രാത്രിയില്‍ മേടമാസ പൂജ പൂര്‍ത്തിയാകുന്നതു വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
വിഷു ദിവസമായ 15ന് പുലര്‍ച്ചെ വിഷുക്കണി ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നിടാണ് തീര്‍ത്ഥാടകര്‍ക്ക് വിഷുക്കണി ദര്‍ശനം അനുവദിക്കുക. ഈ സമയം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കൈ നീട്ടം നല്‍കും. അതേസമയം, ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച പുതിയ വഴിപാട് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയ്ക്ക് 10 മുതല്‍ 20 രൂപ വരെ വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: