കൊച്ചി: കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായി ഇന്നലെ കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പൃഥ്വിരാജ് പ്രൊഡഷന്‍ സിനിമയിലെ നായികയെ അപമാനിച്ചുവെന്ന് സോഷ്യല്‍ മീഡിയ. കെ.ജി.എഫിന്റെ മലയാളം പതിപ്പ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡഷന്സാണ്. ഇതിന്റെ ഭാഗാമായാണ് ഇന്നലെ ലുലു മാളില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്ത പത്രസമ്മേളനം നടന്നത്. ഇതിനിടെ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന് സിനിമയിലെ നായിക ശ്രീനിധിയെ അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
യാഷ്, ശ്രീനിധി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്ത പത്ര സമ്മേളനത്തില്‍ പൃഥ്വിരാജിന് പകരമെത്തിയത് സുപ്രിയയാണ്. പത്രസമ്മേളനത്തിന് വേദിയിലേക്ക് എത്തിയ സുപ്രിയയെ കണ്ടെഴുന്നേറ്റ ശ്രീനിധിയെ സുപ്രിയ തിരിഞ്ഞുപോലും നോക്കാതെ, അടുത്തിരുന്ന യാഷിന് കൈകൊടുത്ത് സമീപമുള്ള സീറ്റില്‍ പോയിരിക്കുകയായിരുന്നു. തന്നെ സുപ്രിയ മൈന്‍ഡ് ചെയ്യാതെ വന്നപ്പോള്‍, എഴുന്നേറ്റ് നിന്നിരുന്ന ശ്രീനിധി വീണ്ടും തന്റെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
സുപ്രിയയുടെ വെറും ചീപ്പ് ഷോയാണെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം വിമര്‍ശിക്കുന്നു. പ്രൊഡൂസര്‍ ആയിട്ട് അല്ലേലും അഭിനേത്രി ആയിട്ടാണവര്‍ ആ സ്റ്റേജില്‍ ഇടം നേടിയത്ആ സ്റ്റേജില്‍ ഉള്ള ഒരേ ഒരു സ്ത്രീയേ കയറി വരുന്ന മറ്റൊരെ ഒരു സ്ത്രീ പൂര്‍ണമായി അവഗണിക്കുക എന്നത് വളരെ ചീപ്പായി പോയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: