മുംബൈ: ഇന്ത്യന്‍ വിപണയില്‍ മാരുതി സുസുക്കിയുടെ കുത്തകയെ വെല്ലുവിളിച്ച് ടാറ്റയുടെ മുന്നേറ്റം. മാരുതി സുസുക്കി എട്ട് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറവ് വില്പനയാണ് രേഖപ്പെടുത്തിയത്.
മൂന്ന് വര്‍ഷങ്ങള്‍ക്കിയില്‍ എട്ട് ശതമാനത്തോളം കുറവ് ഉണ്ടായി 42 ശതമാനം മാത്രം മാര്‍ക്കറ്റ് ഷെയറാണ് ഈ വര്‍ഷം ഉണ്ടായത്. കൂടുതല്‍ മികച്ച കാറുകളുമായി ടാറ്റയുടെ കടന്നുവരവാണ് മാരുതിയെ പിന്നോട്ട് അടിച്ചിരിക്കുന്നത്. വിദേശകാറുകളായ കിയ, എംജി മോട്ടോര്‍ എന്നിവയുടെ വരവും മാരുതിയുടെ വില്പനയെ ബാധിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോര്‍സ് 13 വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയതത്. പ്രതിവര്‍ഷം ടാറ്റ അടിക്കടി വിപണിമൂല്യം ഉയര്‍ത്തുന്നുണ്ട്. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വില്‍പ്പനയാണ് 2021-22 വര്‍ഷം നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വിപണി വിഹിതം 6.8%ത്തില്‍ നിന്നും 12%ത്തിലേക്ക് ഉയര്‍ത്തി. ടാറ്റായുടെ കാറുകളായ പഞ്ച്, നെക്സണ്‍, എന്നിവയും സഫാരി, ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും വിപണിയില്‍ ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണില്‍ നിലവില്‍ മാരുതിക്ക് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനം.

2021 മാര്‍ച്ചില്‍ 320543 കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ 321590 കാറുകളാണ് വിറ്റഴിക്കാന്‍ സാധിച്ചത്.
ഒരോ കമ്പനിയും കഴിഞ്ഞ മാര്‍ച്ചിലും 2021 മാര്‍ച്ചിലും വിറ്റ വാഹനങ്ങളുടെ എണ്ണം:
മാരുതി
2022- 133861
2021- 146203
ഹുണ്ടായ്
2022-44600
2021- 52600
ടാറ്റാ
2022- 42293
2021- 29654
മഹീന്ദ്ര
2022-27603
2021- 16700
കിയ
2022- 22622
2021- 19100
ടൊയോട്ട
2022-17130
2021- 14997
റെനോള്‍ട്ട്
2022-8518
2021- 12356
ഹോണ്ട
2022-6589
2021- 7103
സ്കോഡ
2022-5649
2021- 1159
എംജി
2022-4721
2021-5528
വോക്സ് വാഗണ്‍
2022-3672
2021- 2025
നിസാന്‍
2022-3007
2021- 4012
ഫിയറ്റ്
2022- 1273
2021- 1360
സിട്രോണ്‍
2022-52
2021- 0
ഫോര്‍ഡ്
2022-0
2021- 7746
പ്രതികരിക്കാൻ ഇവിടെ എഴുതുക: