ന്യൂദല്‍ഹി: കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെ കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസിന്റെ വില കുത്തനെ കുറച്ചു. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും (എസ്‌ഐഐ) ഭാരത് ബയോടെക്കും ശനിയാഴ്ച സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകളുടെ വില ഡോസിന് 225 രൂപയായാണ് കുറച്ചത്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡിന്റെ ഓരോ ഡോസിന് 600 രൂപയും കോവാക്‌സിന്‍ 1200 രൂപയുമാണ്.
‘കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്റെ വില ഡോസിന് 600 രൂപയില്‍ നിന്ന് 225 രൂപയായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഡാര്‍ പൂനാവാലെ ട്വീറ്റ് ചെയ്തു. എല്ലാ മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ നല്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും പൂനാവാലെ അഭിനന്ദിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് കോവാക്‌സിന്‍ ഡോസിന് 1200 രൂപയില്‍ നിന്ന് 225 രൂപയായി പുതുക്കാന്‍ തീരുമാനിച്ചതായി ഭാരത് ബയോടെക്കിനെ പ്രതിനിധീകരിച്ച് കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: