അമ്പലപ്പുഴ: വൈക്കം പത്മനാഭപിള്ളയെ പോലെയുള്ള സ്വദേശത്തിനും, ധര്‍മ്മത്തിനും വേണ്ടി പൊരുതി മരിച്ചവര്‍ വിസ്മരിക്കപ്പെട്ടു കൂടെന്നും വിസ്മൃതിയിലായ യഥാര്‍ത്ഥ ചരിത്രങ്ങള്‍ ജനമനസുകളില്‍ എത്തിക്കണമെന്നും, അധിനിവേശ ശക്തികളെ മഹത്വവല്‍ക്കരിക്കുന്ന ചരിത്രമാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നതെന്നും അഡ്വ. ശങ്കു ടി ദാസ് പറഞ്ഞു.
വൈക്കം പത്മനാഭപിള്ള വീരമൃത്യ വരിച്ച ഏപ്രില്‍ എട്ടിന് കരുമാടി കാമപുരത്ത് കാവ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുമാടി കാമപുരത്ത് കാവ് ക്ഷേത്രത്തിലാണ് വൈക്കം പത്മനാഭപിള്ളയെ സര്‍വ്വാധികാരി എന്ന നിലയില്‍ കുടിയിരിത്തിരിക്കുന്നത്. ചടങ്ങില്‍ അനന്തപുരി ഹിന്ദു മഹാ സമ്മേളന ജന: കണ്‍വീനര്‍ ഗോപാല്‍ ജീ അദ്ധ്യക്ഷത വഹിച്ചു.
വിശ്വഹിന്ദു പരിഷത്ത് വിഭാഗ് ജോ: സെക്രട്ടറി എം.ജയകൃഷ്ണന്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജീ . മനോജ് കുമാര്‍, വീണ ശ്രീകുമാര്‍ അന്തപുരി രാജശേഖരന് , യുവരാജ് ഗോകുല്‍, ഷിജു തറയില്‍, അഡ്വ: ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: