കീവ്: റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ കിഴക്കന്‍ ഉക്രൈനിലെ ഒരു റെയില്‍വേ സ്റ്റേഷന് തകര്‍ന്ന് 10 കുട്ടികളുള്‍പ്പെടെ 40 പേര് മരിച്ചു. ക്രമടോഴ്സ്ക് എന്ന കിഴക്കന്‍ ഉക്രൈന് നഗരത്തിലെ റെയില്‍വെ സ്റ്റേഷന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.
താല്‍ക്കാലിക വെയിറ്റിംഗ് റൂമിലാണ് മിസൈല്‍ പതിച്ചതെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ഏകദേശം 4000 പേര് ട്രെയിന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ക്രമടോഴ്സ്ക് നഗരത്തിലെ മേയര്‍ പറഞ്ഞു.
റഷ്യന്‍ മൃഗീയതയുടെ മറ്റൊരു തെളിവാണിതെന്നും സാധാരണക്കാരാണ് മരിച്ചതെന്നും മേയര്‍ പറഞ്ഞു. കിഴക്കന്‍ ഉക്രൈനിലെ ഡോണ്‍ബാസ് മേഖല പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ റഷ്യ കൂടുതല്‍ തീവ്രമായ ആക്രമണത്തിനൊരുങ്ങുകയാണ്. അതേ സമയം മിസൈല്‍ ആക്രമണം റഷ്യ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: