ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും വിള്ളല്‍വീഴ്ത്തി റഷ്യയ്ക്ക് റൂബിളില്‍ പണം നല്കി എണ്ണയും ഗ്യാസും വാങ്ങുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ സുഹൃത്തുകൂടിയായ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്.
യൂറോപ്പില്‍ യൂണിയനിലെ അംഗങ്ങളായ ഫ്രാന്‍സും ജര്മ്മനയും ഉള്‍പ്പെടെയുള്ള 27 അംഗരാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്നുള്ള ഇന്ധനം വാങ്ങുന്നത് എങ്ങിനെ ചുരുക്കാമെന്ന് ചിന്തിക്കുമ്പോഴാണ് റഷ്യയ്ക്ക് പരോക്ഷമായി സഹായവാഗ്ദാനം നല്കുന്നതുപോലെ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ ഈ പ്രതികരണം.
പുടിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് ഈയിടെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഹംഗറിയില്‍ ഓര്‍ബന്റെ ഭരണമാണ്. അത്രയ്ക്ക് ജനപ്രിയനാണ് ഈ പ്രധാനമന്ത്രി.
സെലന്‍സ്കിയ്ക്കെതിരെ ഓര്ബന്
ഇതിനിടെ ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുടെ ചില പ്രസ്താവനകള്‍ക്കെതിരെ കടുത്ത കോപത്തിലാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്. റഷ്യയുടെ സ്വാധീനത്തെ ഓര്ബന് ഭയമാണെന്ന് സെലന്‍സ്കി ഈയിടെ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത് അപമാനിക്കലാണെന്ന് ആരോപിച്ച് ഹംഗറിയുടെ വിദേശകാര്യമന്ത്രി പീറ്റര്‍ സിജാര്‍ട്ടോ ഉക്രൈന്റെ സ്ഥാനപതിയെ വിളിച്ചുവരുത്തി അപ്രിയം അറിയിച്ചിരുന്നു. ഇതും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: