ന്യൂദല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷത്തെ ഒത്തൊരുമിപ്പിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാന്‍ നീക്കവുമായി പ്രതിപക്ഷം. രാജ്യത്തെ മൊത്തം എംപി, എംഎല്‍എമാര്‍ക്കായി 10,90300 വോട്ടുകളുണ്ട്. അതിനാല്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താനായാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.
ജൂലൈയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്തുക. 2017 ഓഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന് ലോക്സഭാ സ്പീക്കര്‍ മീര കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്ന രാംനാഥ് കോവിന്ദ് 6,61,278 വോട്ട് നേടിയപ്പോള്‍ മീര കുമാറിന് 4,34,241 വോട്ട് മാത്രേ നേടാന്‍ സാധിച്ചൊള്ളൂ.
ഇത്തവണ ബിജെപിക്ക് 5,49,452 ഭൂരിപക്ഷമാണ് ഇപ്പോള്‍ ഉള്ളത്. ബിജെപിയെ പിന്തുണയ്ക്കുന്ന ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പ്രാദേശിക പാര്‍ട്ടികളെ സ്വാധീനിച്ച് ഒപ്പം നിര്‍ത്താനാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ നീക്കം. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം സ്വീകാര്യനായ വ്യക്തിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. എന്നാല്‍ എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വീകാര്യനായ വ്യക്തി ആരെന്നതാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള ചോദ്യം.
ഇതിന് മുമ്പ് എപിജെ അബ്ദുള്‍ കലാമിനെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എതിരില്ലാതെ തെരഞ്ഞെടുത്തത്. അതിനുശേഷം 2007ലും 2012ലും പ്രതിഭാ പാട്ടീലും പ്രണബ് മുഖര്‍ജിയും സ്ഥാനാര്‍ത്ഥിയായപ്പോള്‍ ബിജെപി പിന്തുണച്ചിരുന്നില്ല. ജൂലൈയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ആഗസ്റ്റില്‍ ഉപരാഷ്ട്രപതി തെരഞ്ഞടുപ്പുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: