മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഏഴ് വര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പമായിരുന്ന ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ രാജസ്ഥാന് റോയല്‍സിനായാണ് ഈ സീസണില്‍ കളിക്കുന്നത്. 2013 ഐപിഎല്ലിനിടെ നടന്ന ഭയാനകമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ചഹാല്‍. മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു അന്ന് ചഹാല്‍ കളിച്ചിരുന്നത്.
രാജസ്ഥാന് റോയല്‍സിലെ കൂട്ടാളികളായ രവിചന്ദ്രന്‍ അശ്വിനും കരുണ്‍ നായരുമായും നടത്തിയ സംഭാഷണത്തില്‍ അവരുടെ ക്രിക്കറ്റ് കരിയറില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചില സംഭവകഥകള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ അമ്മയുടെ നേര്‍ച്ച പ്രകാരം കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയപ്പോള്‍ വള്ളം മറിഞ്ഞതും അത്ഭുതകരമായി രക്ഷപെട്ട കഥയുമാണ് കരുണ്‍ നായര്‍ പറഞ്ഞത്. ചാഹലാകട്ടെ അതിലും ഞെട്ടിപ്പിക്കുന്ന ആ കഥ വിവരിക്കുകായിരുന്നു.
‘ഞാന്‍ ഈ കഥ ഒരിക്കലും പറഞ്ഞിട്ടില്ല, ഇന്ന് മുതല്‍ എല്ലാവര്ക്കും അറിയാം. ഞാന്‍ ഇത് ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെച്ചിട്ടില്ല. 2013ല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ളപ്പോള്‍ ബാംഗ്ലൂരില്‍ ഒരു മത്സരം ഉണ്ടായിരുന്നു. അതിനുശേഷം ഒരു ഒത്തുചേരലും ഉണ്ടായിരുന്നു. ഒത്തുച്ചേരലില്‍ നന്നായി മദ്യപിച്ച ഒരു കളിക്കാരന് ഉണ്ടായിരുന്നു, ഞാന്‍ അവന്റെ പേര് പറയില്ല, ചാഹല്‍ പറഞ്ഞു. ‘അവന് വളരെ നന്നായി മദ്യപിച്ചിരുന്നു, അവന് എന്നെ വളരെ നേരം നോക്കിയിരുന്നു. പിന്നീട് അവന് എന്നെ വിളിച്ചു, അവന് എന്നെ പുറത്തേക്ക് കൊണ്ടുപോയി, അവന് എന്നെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടു. പതിനഞ്ചാം നിലയിലായിരുന്നു സംഭവം. എനിക്ക് അവനിലുള്ള പിടി നഷ്ടപ്പെട്ടാല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ബോധം നഷ്ടപ്പെടുന്നതായി തോന്നി. ഉടന്‍ കൂട്ടുകാരെത്തി സ്ഥിതി ശാന്തമാക്കി. അവര്‍ എനിക്ക് വെള്ളം തന്നു. എവിടെ പോയാലും നമ്മള് എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. തന്റെ കൈകള്‍ വഴുതിപ്പോയിരുന്നെങ്കില്‍ കാര്യങ്ങള്‍ ദാരുണമായി മാറുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: