കോട്ടയം: ഇരുളടഞ്ഞ വഴികളില്‍ ആകസ്മിക സമാഗമമായിരുന്നു ഗോപകുമാറിന്റെയും സുധാമണിയുടെയും മാംഗല്യം. ഇരുവരും ജന്മനാ തൊണ്ണൂറുശതമാനവും കാഴ്ചയില്ലാത്തവര്‍. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലാണ് ഇന്നലെ വിവാഹ ചടങ്ങുകള്‍ നടന്നത്.
ഒരു കാലത്ത് തന്റെ ശിഷ്യയായിരുന്ന സുധാമണി അവിചാരിതമായാണ് ഗോപകുമാറിന്റെ ജീവിത സഖിയായത്. കാളകെട്ടി അസീസി സ്കൂള്‍ ഫോര്‍ ബ്ലയ്ന്റ് വിദ്യാലയത്തിലെ സംഗീത അദ്ധ്യാപകനാണ് ഗോപകുമാര്‍.
അവിടുത്തെ അദ്ധ്യാപകരാണ് കല്യാണ ആലോചന കൊണ്ടുവരുന്നത്.പെണ്ണ് കാണല്‍ ചടങ്ങിനെത്തിയപ്പോഴാണ് തിരുവനന്തപുരത്തെ തന്റെ സംഗീത ക്ലാസിലെ പഴയ വിദ്യാര്‍ത്ഥിനിയാണെന്ന് അറിഞ്ഞത്.കോട്ടയം തിടനാട് കൃഷ്ണകൃപയില്‍ പരേതരായ പി.എ. നാണുപിള്ളയുടെയും ശാന്തമ്മ എന്‍.പിള്ളയുടെയും മകനാണ് ഗോപകുമാര്‍ (49) മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആകാശവാണിയിലെ ബി.ഗ്രേഡ് ആര്ട്ടിസ്്റ്റാണ് മുളക്കുഴ തൈനിക്കുന്നതില്‍ ഗോപാലപിള്ളയുടെ മകളാണ് ടി.ജി സുധാമണി(48).
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകരായ എസ്. സേതുമാധവന്, എ.എം. കൃഷ്ണന്, പി.ആര്. ശശിധരന്, ക്ഷേത്രീയ സഹസമ്പര്‍ക്ക പ്രമുഖ് പി. എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്തീയ സേവ പ്രമുഖ് എം.സി. വല്സന്, പ്രാന്ത പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, സഹ പ്രചാരക് പ്രമുഖ് അജയകുമാര്‍, സക്ഷമ സംഘടനാ സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍, സഹസംഘടന സെക്രട്ടറി പി. സുഭാഷ്, ഉപാധ്യക്ഷന്‍ സി.സി. ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: