ബെംഗളൂരു: ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയായ അബ്ദുല്‍ നാസര്‍ മഅദനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് വേണ്ടി മഅദനിയെ ബാംഗ്ലൂരൂവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. പോലീസ് നിരീക്ഷണത്തിലാണ് മഅദനി ആശുപത്രിയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: