ന്യൂദല്‍ഹി: ആഴക്കടല്‍ ദ്വാരങ്ങളുടെ അവസ്ഥയും, ജീവന്സൗഹൃദ തന്മാത്രകളുടെയും ജൈവ ഘടകങ്ങളുടെയും രൂപീകരണവും പഠിക്കുക എന്നതാണ് അടുത്തിടെ സമാരംഭിച്ച ആഴക്കടല്‍ ദൗത്യത്തിന് (ഡിഒഎം) കീഴിലെ ഒരു ലക്ഷ്യം. ഇത് ഭൂമിയില്‍ ജീവന്റെ ഉത്ഭവം മനസ്സിലാക്കാന്‍ സഹായിക്കും. അഞ്ച് വര്‍ഷത്തേക്ക് 58.77 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്.
തുടക്കത്തില്‍, ആഴക്കടല്‍ ദൗത്യത്തിന് അനുമതി ലഭിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തെക്കാണ്. ദേശിയഅന്താരാഷ്ട്ര സംഘടനകളുമായി ഏകോപിപ്പിച്ചാണ് ഭൗമശാസ്ത്ര മന്ത്രാലയം പഠനം നടത്തുന്നത്. ഭൗമശാസ്ത്ര മന്ത്രാലയ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ ആണ് ഈ കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: