ശിവഗിരി/ വര്‍ക്കല: വിഷും ദിനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ വിഷുക്കണി ദര്‍ശനവും വിഷുക്കൈ നീട്ടവും നടത്താന്‍ തീരുമാനിച്ചതായി ശിവഗിരി മഠം. മഹാസമാധി പീഠത്തിലെ ഗുരുദേവ വിഗ്രഹത്തിന് മുമ്പില്‍ ഒരുക്കുന്ന കണി ദര്‍ശനം വിഷുദിനത്തില്‍ പ്രഭാതപൂജയോടെ രാവിലെ 5.30ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാവുതാണ്.
സമൂഹപ്രാര്‍ത്ഥന, ഗുരുപൂജ എന്നിവയ്ക്ക് ശേഷം ധര്‍മ്മസംഘാദ്ധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമി ഭക്തജനങ്ങള്‍ക്കായി വിഷുകൈനീട്ടം നല്‍കുന്നതാണ്. 10മണിക്ക് നടക്കുന്ന ശ്രീനാരായണ ദിവ്യസത്സംഗത്തില്‍ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ ഗുരുദര്‍ശനത്തെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തും.
ഗുരുദേവ ഭക്തജനങ്ങള്‍ ഗുരുദേവ ചിത്രം സമാലംകൃതമായി വിഷുക്കണി ദര്ശനമൊരുക്കുകയും മുതിര്‍ന്ന വ്യക്തികള്‍ വിഷുകൈനീട്ടം നല്കി ഗൃഹങ്ങളിലും ആരാധനാലയങ്ങളിലും ഗുരുദേവ സ്മരണയോടെ വിഷുആഘോഷം നടത്തണമെന്ന് ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അറിയിച്ചു. ഗുരുശിഷ്യ പാരമ്പര്യം ഊട്ടി ഉറപ്പിക്കുന്ന പുണ്യദിനമായി വിഷുദിനം മാറണമെന്നും സച്ചിദാനന്ദ സ്വാമി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: