കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ഹൈദ്രാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ 1-3 വര്‍ഷത്തേക്ക് ജൂനിയര്‍ ടെക്‌നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്ത്യയൊട്ടാകെയുള്ള വിവിധ പ്രോജക്ടുകളിലായി 1625 ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക്‌സ് മെക്കാനിക് (ഒഴിവുകള്‍-814), ഇലക്ട്രീഷ്യന്‍(184), ഫിറ്റര്‍(627) ട്രേഡുകാര്‍ക്കാണ് അവസരം.
ശമ്പളം ആദ്യ വര്‍ഷം പ്രതിമാസം 20480 രൂപ, രണ്ടാം വര്‍ഷം 22528 രൂപ, മൂന്നാം വര്‍ഷം 24780 രൂപ. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ആവശ്യമുള്ള പക്ഷം പ്രവര്‍ത്തനമികവ് പരിഗണിച്ച് മൂന്ന് വര്‍ഷം വരെ സേവന കാലാവധി നീട്ടിയേക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കമ്പനി പിഎഫ്, യാത്രാബത്ത/ദിനബത്ത മുതലായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
പരസ്യനമ്പര്‍ 13/2022 പ്രകാരം വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://careers.ecil.co.in ല്‍ ഇ-റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ലഭ്യമാണ്.
യോഗ്യത: ഇലക്‌ട്രോണിക്‌സ് മെക്കാനിക്/ഇലക്ട്രീഷ്യന്‍/ഫിറ്റര്‍ ട്രേഡുകളില്‍ രണ്ട് വര്‍ഷത്തെ ഐടിഐ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍ടിസി) പാസായിരിക്കണം. ഇതിന് പുറമെ ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. മാനുഫാക്ചറിങ്, പ്രൊഡക്ഷന്‍, ക്വാളിറ്റി, മെറ്റീരിയല്‍ മാനേജ്‌മെന്റ് മേഖലയില്‍ യോഗ്യത നേടിക്കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം തെരഞ്ഞെടുപ്പ് സാധ്യത കൂട്ടും.
പ്രായപരിധി 31/3/2022 ല്‍ 30 വയസ്സ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസികാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 11 ഉച്ചയ്‌ക്ക് രണ്ട് മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
സെലക്ഷന്‍: യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി മെരിറ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഹൈദ്രബാദില്‍ ഡോക്കുമെന്റ്/സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ക്ഷണിക്കും. ഇതിനുള്ള അറിയിപ്പ് ഇ-മെയിലില്‍ ലഭിക്കും. മെരിറ്റ് ഓര്‍ഡര്‍ പ്രകാരമാണ് നിയമനം. ഒഴിവുകളില്‍ എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: