ആയിരം കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷനാണിത്. സിനിമ ഇറങ്ങി 14 ദിവസം കൊണ്ടാണ് ആര്‍ആര്‍ആര്‍ ഈ നേട്ടം കൊയ്തത്. ചിത്രം ആയിരം കോടി പിന്നിട്ടതിന്റെ ആഘോഷ പരിപാടിയും നടത്തി.
ചടങ്ങില്‍ റെഡ് കാര്‍പ്പറ്റിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് ചെരിപ്പിടാതെയാണ് രാംചരണ്‍ എത്തിയത്. എന്‍ടിആറും കറുത്ത വസ്ത്രത്തിലാണ് എത്തിയത്.ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും ചടങ്ങിനെത്തിയിരുന്നു. ജോണി ലെവെര്‍, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിനെത്തിയിരുന്നു.
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് ആര്‍ആര്‍ആര്‍ തിയറ്ററിലെത്തിയത്. 550 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന് കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ലോകത്താകമാനം 10,000 സ്ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തിയത്. കേരളത്തില്‍ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 248 കോടി രൂപയായിരുന്നു. ഇപ്പോഴും വിജയകുതിപ്പോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്ന് മുന്നേറുകയാണ്.
സിനിമ വിജയിച്ചതിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്നേഹ സമ്മാനവുമായി രാം ചരണ്‍ എത്തിയിരുന്നു. പത്ത് ഗ്രാമിന്റെ 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ നാണയങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് രാം ചരണ്‍ നല്‍കിയത്. ക്യാമറ സഹായികള്‍, പ്രൊഡക്ഷന്‍ മാനേജര്‍, ഫോട്ടോഗ്രാഫര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ചിത്രത്തിലെ 35 ടെക്നീഷ്യന്മാരെയാണ് രാം ചരണ്‍ വീട്ടിലേക്ക് ക്ഷണിച്ച് സ്നേഹ സമ്മാനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: