കണ്ണൂര്‍ : മറ്റ് പാര്‍ട്ടികളിലെ പല നേതാക്കന്മാരും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. തന്നെ വെടിവെച്ച് കൊല്ലാന്‍ ആളെ കൂട്ടിപ്പോയവനാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും കെ.വി തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി. ജയരാജന്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനെതിരെ കെപിസിസി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡിന് കെ.വി. തോമസ് കത്തെഴുതിയെങ്കിലും കെപിസിസിയുടെ തീരുമാനം അംഗീകരിക്കണമെന്ന നിലപാടിലായിരുന്നു. ഇതോടെ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള തന്റെ തീരുമാനം ഇന്ന് അറിയിക്കാമെന്നാണ് കെ.വി. തോമസ് പ്രതികരിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാം. വിഷയത്തില്‍ അദ്ദേഹം നല്ല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ.കെ ബാലനും പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സുധാകരന് പറയുന്നത് പടു വിഡ്ഢിത്തമാണ്. സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ അര്‍ഹരല്ലെന്ന സന്ദേശമാണത് നല്‍കുന്നത്. ആര് എസ് എസിനെയും ബിജെപിയേക്കാളും എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടിയായാണോ സിപിഎമ്മിനെ കോണ്‍ഗ്രസ് കാണുന്നതെന്നും ബാലന് ചോദിച്ചു.
അതേസമയം സിപിഎം സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.വി. തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താവുകയാണെങ്കില്‍ അദ്ദേഹം വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും അറിയിച്ചു. ഇപ്പോള്‍ തന്നെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ അനുഭവം അങ്ങനെയാണ്. മതനിരപേക്ഷതയില്‍ ദേശീയ പ്രാധാന്യമുള്ള വിഷയത്തില്‍ ഊന്നിയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതില്‍ ആറ് കോണ്‍ഗ്രസുകാരെ ക്ഷണിച്ചിട്ടുണ്ട്. കെ.വി. തോമസ് ഒരിക്കലും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം.വി. ജയരാജന് പ്രതികരിച്ചു. ഏത് നിമിഷവും ബിജെപിയില്‍ ചേക്കേറാന്‍ കാത്തിരുന്ന ഒരാളാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷനായിരിക്കുന്നത്.
ഗാന്ധിയുടേയും നെഹ്റുവിന്റേയും പാരമ്പര്യത്തില്‍ കോണ്‍ഗ്രസിനെ മതനിരപേക്ഷതയിലേക്ക് കൊണ്ടുപോവാന്‍ താല്പര്യമുള്ള ഒരു കൂട്ടരും ഗോഡ്സെയുടെ പാരമ്പര്യത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കുന്ന ഒരു കൂട്ടരും തമ്മിലുള്ള ആശയ സമരമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. തീര്‍ച്ചയായും നെഹ്റുവന്റേയും ഗാന്ധിയുടേയും പാരമ്പര്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കെ.വി തോമസിന് ഇത്തരമൊരു സെമിനാറിലേക്ക് വരാനിരിക്കാനാവില്ലെന്നും എം.വി ജയരാജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: