മൂവാറ്റുപുഴ : മാതാപിതാക്കളില്ലാത്തപ്പോള്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തതില്‍ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ചട്ടംലഘിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ജപ്തി നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന് നിര്‍ദ്ദേശം നല്കി.
പാവപ്പെട്ടവര്‍ക്ക് നേരെ ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ ഇവര്‍ക്ക് പകരം താമസത്തിനുള്ള സംവിധാനം കണ്ടെത്തണമെന്ന നിര്‍ദ്ദേശം പാലിച്ചില്ല. വീട്ടുടമസ്ഥനായ അജേഷ് ഹൃദ്രോഹ ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ പലിശ അടക്കം 1.40,000ല്‍ അധികമായി. ഇത് ചൂണ്ടിക്കാട്ടി അധികൃതര്‍ ജപ്തി നടപടി കൈക്കൊള്ളുകയായിരുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അര്‍ബന്‍ ബാങ്ക് അധികൃതര്‍ ഇത് തള്ളിക്കൊണ്ട് ജപ്തി നടപടി കൈക്കൊള്ളുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ബാങ്ക് അധികൃതര്‍ കുട്ടികളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടശേഷം ജപ്തി നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ എംഎല്‍എ നിയമം കയ്യില്‍ എടുത്തെന്നും കുട്ടികള്‍ സന്തോഷത്തോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങി നല്‍കിയതെന്നും അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറയ്ക്കല്‍ പ്രതികരിച്ചു. അതിനിടെ അജീഷിന്റെ ബാധ്യത അടച്ചു തീര്‍ത്തതായി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് അറിയിച്ചു. എന്നാല്‍ മക്കളെ പുറത്താക്കി വീട് ജപ്തിചെയ്ത് സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയവരുടെ സഹായം വേണ്ടെന്ന് വീട്ടുടമ അജീഷ് അറിയിക്കുകയായിരുന്നു. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നേയും കുടുംബത്തേയും അപമാനിച്ചു. ഇവരുടെ സഹായം തന്നിക്ക് വേണ്ടെന്നും അജേഷ് പ്രതികരിച്ചു.
എന്നാല്‍ അജേഷിന്റെ വായ്പയിലേക്ക് അടച്ച പണം തിരിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് സി.പി. അനില്‍ പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ സ്വരൂപിച്ച പണം അടച്ചതോടെ ലോണ്‍ ഫയല്‍ ക്ലോസ് ചെയ്തെന്നും ഇനി ആ ലോണിന് മുകളില്‍ ഒരു നടപടിയും സാധിക്കില്ലെന്നും അനില്‍ വ്യക്തമാക്കി. അതേസമയം അജേഷിന് യൂണിയന്റെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: