Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേലുത്തമ്പി ദളവ സ്മൃതിയാത്ര: പൂര്‍വികരുടെ ത്യാഗം പുതുതലമുറയ്‌ക്ക് പകര്‍ന്നുനല്‍കണമെന്ന് എം. രാധാകൃഷ്ണന്‍

കുണ്ടറ ഗുരുദേവ ആഡിറ്റോറിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ അമൃതോത്സവം വര്‍ക്കിങ് പ്രസിഡന്റ് ഗിരീഷ് ബാബു അധ്യക്ഷനായി. സംഘാടക സമിതി സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് കേണല്‍ ഡിന്നി ആശംസാ പ്രസംഗം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 03:07 pm IST
in Kollam
വേലുത്തമ്പി സ്മൃതിയാത്രയുടെ ഉദ്ഘാടനം ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വേലുത്തമ്പി സ്മൃതിയാത്രയുടെ ഉദ്ഘാടനം ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നമ്മുടെ പൂര്‍വികരായ ധീരദേശാഭിമാനികളുടെ ത്യാഗം പുതു തലമുറയ്‌ക്ക് പകര്‍ന്നു നല്‍കണമെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍. കുണ്ടറയില്‍ വീര വേലുത്തമ്പി ദളവ സ്മൃതിയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകള്‍ പലപ്പോഴും സ്വാതന്ത്ര്യത്തിനായി ജീവിതം സമര്‍പ്പിച്ചവരെ തമസ്‌ക്കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. കേളപ്പന്‍, പഴശ്ശിരാജ, വേലുത്തമ്പി ദളവ എന്നീ ധീര ദേശാഭിമാനികളെക്കുറിച്ചുള്ള വ്യക്തമായ അവബോധം പുതുതലമുറയ്‌ക്ക് പകര്‍ന്ന് നല്‍കണം. നമ്മുടെ സംസ്‌കൃതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് പുതു തലമുറ മുന്നോട്ടു പോകുന്നത്. പിന്നീടുണ്ടായ രാഷ്‌ട്രീയസമൂഹം ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിലും ദേശീയ പ്രസ്ഥാനങ്ങളിലും പങ്കില്ലാത്ത പലതും കൂട്ടിച്ചേര്‍ക്കാനും അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി പലരേയും മഹത്വവല്‍ക്കരിക്കാനുമാണ് ശ്രമിച്ചത്. പഴശ്ശിരാജയെപ്പോലുള്ള ദേശാഭിമാനികള്‍ക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയ ബഹുമാനം പോലും ഭരണകര്‍ത്താക്കളില്‍ നിന്നും ഉണ്ടായിട്ടില്ല.  

കുണ്ടറ ഗുരുദേവ ആഡിറ്റോറിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ അമൃതോത്സവം വര്‍ക്കിങ് പ്രസിഡന്റ് ഗിരീഷ് ബാബു അധ്യക്ഷനായി. സംഘാടക സമിതി സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് കേണല്‍ ഡിന്നി ആശംസാ പ്രസംഗം നടത്തി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന്‍ കുട്ടി, ആര്‍എസ്എസ് തിരുവനന്തപുരം സംഭാഗ് കാര്യവാഹ് വി. മുരളീധരന്‍, സംഘാടക സമിതി കൊല്ലം ജില്ലാ കാര്യദര്‍ശി എസ്. രാജേഷ്, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, അമൃതോത്സവം ജില്ലാ സംയോജക് ആര്‍. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുണ്ടറയില്‍ നിന്ന് ആരംഭിച്ച് മുളവന, ചിറ്റുമല, പുന്നമൂട്, ഭരണിക്കാവ്, ശാസ്താംനട, ഏഴാംമൈല്‍, കടമ്പനാട്, മാഞ്ഞാലി സ്ഥലങ്ങളില്‍ നല്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മണ്ണടിയില്‍ എത്തിച്ചേര്‍ന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് സ്മൃതിയാത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. യാത്ര പിന്നിട്ട വഴികളില്‍ വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെയുള്ള ഭാരതാംബയ്‌ക്ക് വിജയഭേരി മുഴക്കിയാണ് യാത്രയെ സ്വീകരിച്ചത്.

ഇന്ന് രാവിലെ ആരംഭിച്ച യാത്രയ്‌ക്ക് കലയപുരം, മൈലം, കൊട്ടാരക്കര (പൊതുപരിപാടി), വാളകം, ആയൂര്‍, ചടയമംഗലം, കിൡമാനൂര്‍ (പൊതുപരിപാടി), വെഞ്ഞാറംമൂട്, വെമ്പായം, വട്ടപ്പാറ, മണ്ണന്തല സ്വീകരണങ്ങള്‍ക്കു ശേഷം കണ്ണമൂലയിലെ പൊതുപരിപാടിയോടെ സമാപിക്കും.

Tags: KundaraM.Radhakrishnanവേലുത്തമ്പി ദളവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

Varadyam

ചരിത്രം നിര്‍മിച്ച ചെമ്പിലരയന്‍

News

കുണ്ടറ ആശുപത്രിക്ക് പുതിയ കെട്ടിടം

Kerala

സഹപാഠിയായ പെണ്‍കുട്ടിയുടെ പിതാവ് ഭീഷണിപ്പെടുത്തി, കുണ്ടറയില്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി മരിച്ചു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.