ന്യൂദല്‍ഹി : സിപിഎം ബിജെപിയാണ് മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിപിഎം ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്ന പാര്‍ട്ടിയാണ്. ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ്. പാവപ്പെട്ടവരെ കുടിയിറക്കാന്‍ വേണ്ടി നടക്കുന്നവരാണ്. ഇതില്‍ നേരേ ഘടക വിരുദ്ധമാണ് ബിജെപി. ഇത്തരത്തില്‍ ഒരു പാര്‍ട്ടി ബിജെപിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസ്സും തമ്മില്‍ ഒരു വ്യത്യാസമില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഒരു കുടിയിറക്കപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ. വിശ്വാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും, ദേശീയതയ്ക്കും വേണ്ടി നിലകൊള്ളുന്നതുകൊണ്ടാണ് ബിജെപിയെ ശത്രുവായി കാണുന്നത്.
പോളിറ്റ്ബ്യൂറോയില്‍ ദളിത് വിഭാഗത്തില്‍ പെട്ടവരെ ഉള്പ്പെടുത്തുന്നില്ലെന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതുമായി ബന്ധപ്പെട്ട നല്കിയ വിശദീകരണം പരിഹാസ്യമാണ്. ചരിത്രപരമായ കാരണങ്ങള്‍ എല്ലാവര്ക്കും ഉയര്‍ത്തിക്കാട്ടാം. സിപിഎം ദളിതര്‍ക്ക് വേണ്ടി നിലകൊള്ളുന്നതെന്നും സ്ത്രീപക്ഷ പാര്‍ട്ടിയാണെന്നുമാണ് സിപിഎം ആവര്‍ത്തിക്കുന്നത്. അങ്ങേയറ്റത്തെ തട്ടിപ്പാണ് ഇത്. എന്നാല്‍ ചരിത്രപരമായ കാരണങ്ങളെന്ന് പറഞ്ഞ് സിപിഎം ഇവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയാണ്.
നിലവിലെ കേന്ദ്രമന്ത്രിസഭയില്‍ സംവരണമില്ലാതെ തന്നെ ദളിത് വിഭാഗത്തില്‍ 12 മന്ത്രിമാരുണ്ട്. അടുത്തതായി നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ നാല് പട്ടിക ജാതി വിഭാഗത്തില്‍പെട്ട എംപിമാരുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ സമൂഹത്തിലെ ഉന്നത പദവികളായ രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവയ്ക്കായി മുന്നോട്ട് വരണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന്റെ നിലാപാടുകളെല്ലാം ശുദ്ധ കാപട്യവും തട്ടിപ്പുമാണ്. ഇതിന് നിന്നുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: