മൂന്നാര്‍: നടുറോഡില്‍ നിലയുറപ്പിച്ച നാട്ടുകാരുടെ പ്രിയ കാട്ടാനയായ പടയപ്പ കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ്സ് തകര്‍ത്തു. മൂന്നാര്‍- ഉദുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപം വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
മൂന്നാര്‍ ഡിപ്പോയില്‍ നിന്നും ഉദുമലപ്പേട്ടയിലേക്ക് പോകുകയായിരുന്ന ബസിന്റെ മുന്നിലേക്കാണ് കാട്ടാന വന്നുപെട്ടത്. നിര്‍ത്തിയ ബസിന്റെ മുന്‍ഭാഗത്ത് എത്തിയ ആന തുമ്പിക്കൈ കൊണ്ട് ബസിന്റെ ചില്ലില്‍ അമര്‍ത്തുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.
അല്പം വഴിമാറിയതോടെ ബസ് യാത്രതുടര്‍ന്നെങ്കിലും മറ്റു വാഹനങ്ങള്‍ക്ക് യാത്രക്കാര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഏറെ നേരം ആന റോഡില്‍ നിന്നതോടെ അല്പ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കാട്ടിലേക്ക് ആന മടങ്ങിയതോടെയാണ് ഗതാഗതം സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: