തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്രമോദി സര്‍ക്കാരിനെ തകര്‍ക്കണം എന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നത് മുഖ്യ ശത്രു ബിജെപിയാണെന്നാണ്. എന്നാല്‍ ബംഗാളിലെ അണികളെ പോലും സിപിഎമ്മിന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. മമത ബാനര്‍ജിയുടെ ഗുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ എത്തുന്നത് ബിജെപി ഓഫീസുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി കഴിഞ്ഞു. 301 സീറ്റുകളുമായി ലോക്സഭയിലും 101 സീറ്റുകളോടെ രാജ്യസഭയിലും പാര്‍ട്ടി ഉജ്ജ്വലമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. 18 സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളായിരുന്ന ഇടതുപാര്‍ട്ടികള്‍ ഇന്ന് കേരളത്തില്‍ മാത്രമായി ഒതുങ്ങി. നരേന്ദ്രമോദി ഓരോ ദിവസവും തന്റെ ജനപ്രീതി ഉയര്‍ത്തുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി സ്ഥാപനദിനത്തോട് അനുബന്ധിച്ച് വഴുതക്കാട് നിന്നും ആരംഭിച്ച പ്രകടനത്തിന് കെ.സുരേന്ദ്രന് നേതൃത്വം നല്കി. പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ കെറെയിലിനെ കുറിച്ചുള്ള മെട്രോമാന് ഇ.ശ്രീധരന്, കെ.പി. ശ്രീശന് എന്നിവരുടെ പുസ്തകങ്ങള്‍ കെ.സുരേന്ദ്രന് മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാല്‍, കെ.രാമന് പിള്ള എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്തു. കുമ്മനം രാജശേഖരന്, കെ.രാമന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.ശിവന്‍കുട്ടി, പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി കരമന ജയന്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സിആര്‍ പ്രഫുല്‍ കൃഷ്ണ, ഒബിസി മോര്‍ച്ച ദേശീയ സെക്രട്ടറി ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു. ജില്ലാമണ്ഡലപഞ്ചായത്ത് ബൂത്ത് തലങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം സ്രവിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് മുതല്‍ ഏപ്രില്‍ 20 വരെ സംസ്ഥാനത്ത് 15 പ്രധാനപ്പെട്ട കേന്ദ്രപദ്ധതികളെ കുറിച്ച് പാര്‍ട്ടി ക്യാമ്പയിനിംഗ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: