കണ്ണൂര്‍: ബിജെപിയെ തോല്പിക്കാന് ഏതു ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വര്‍ഗീയതയ്ക്കെതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കണം. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വര്‍ഗീയതയോട് സന്ധിചെയ്യുകയാണെന്നും ബേബി വാര്‍ത്താ ചാനലിനോട് പറഞ്ഞു.
‘ഇന്ത്യയില്‍ എവിടെയെങ്കിലുമുള്ള ഒരു മണ്ഡലത്തില്‍ ബിജെപിയേയോ, അവരുടെ കൂട്ടാളികളെയോ തോല്പിക്കാന് ഒരു ചെകുത്താന് വോട്ട് ചെയ്യണമെന്ന സാഹചര്യം വന്നാല്‍ ഞങ്ങള്‍ അതിന് മടിക്കില്ല. കോണ്‍ഗ്രസിനെ ചെകുത്താനെന്ന് ഞാന്‍ വിളിച്ചിട്ടില്ല.
ബി ജെ പിയെ തോല്പിക്കുകയാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം. പക്ഷേ ബി ജെ പിയെ തോല്പിക്കാന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചാല്‍, അയാള്‍ തന്നെ നാളെ ബിജെപിയാകില്ലെന്ന് കോണ്‍ഗ്രസിന് ഉറപ്പുപറയാന്‍ പറ്റുമോ? രാഹുല്‍ ഗാന്ധിക്ക് ഉറപ്പു പറയാന്‍ പറ്റുമോ? പറ്റില്ല. അതൊരു യാഥാര്‍ത്ഥ്യമാണെന്നും എം.എ.ബേബി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: