ന്യൂദല്‍ഹി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് വിഷയത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിയുമായി ബുര്‍ഖ ധരിച്ചെത്തിയ പ്രതിഷേധക്കാരി ബിബി മുസ്കാന് സൈനബ് ഖാനെ പിന്തുണച്ച് ഇസ്ലാമിക ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ തലവന്‍.
അല്‍ഖ്വയ്ദയുടെ ഔദ്യോഗിക ശബാബ് പുറത്തുവിട്ട ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുടെ നേതാവ് അയ്മാന്‍ അല്‍സവാഹിരി മുസ്കാന് ഖാനെ പ്രശംസിച്ച് രംഗത്തെത്തിയത്..
മുസ്കാന് സൈനബ് ഖാനെ ചിത്രീകരിക്കുന്ന ഇന്‍ഫോഗ്രാഫിക് ഉള്‍ക്കൊള്ളുന്ന ‘ഇന്ത്യയിലെ നോബിള്‍ വുമണ്‍’ എന്ന വീഡിയോയില്‍ മുസ്കാനെ പ്രശംസിക്കാന്‍ സവാഹിരി താന്‍ രചിച്ച കവിത ചൊല്ലുകയും സമര്‍പ്പിക്കുകയും ചെയ്തു.സോഷ്യല്‍ മീഡിയയില്‍ നിന്നുമാണ് മുസ്കാന് ഖാനെ കുറിച്ച് അറിഞ്ഞതെന്ന് ജിഹാദി ഭീകരന് പറഞ്ഞു. മുസ്കാന് ഖാനെ ‘സഹോദരി’ എന്ന് പരാമര്‍ശിച്ച അല്‍ഖ്വയ്ദ തലവന്‍ അവളുടെ പ്രവൃത്തിയില്‍, പ്രത്യേകിച്ച് തക്ബീര്‍ വിളി ഉയര്‍ത്തിയത് വളരെയധികം സന്തോഷം നല്‍കുന്നതാണെന്ന് അല്‍സവാഹിരി പറഞ്ഞു.
ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കാനും സവാഹിരി ശ്രമിച്ചു. ഹിജാബ് നിരോധിച്ച രാജ്യങ്ങളെ ‘പടിഞ്ഞാറിന്റെ സഖ്യകക്ഷികള്‍’ എന്ന് അദ്ദേഹം ആരോപിച്ചു. അഞ്ച് മാസത്തിന് ശേഷം സവാഹിരിയുടെ ആദ്യ വീഡിയോയാണിത്. ‘മോസ്റ്റ് വാണ്ടഡ്’ ജിഹാദി ഭീകരരില്‍ ഒരാളായ അല്‍സവാഹിരി ജീവിച്ചിരിപ്പുണ്ടെന്നും ലോകമെമ്പാടുമുള്ള കാര്യങ്ങള്‍ സജീവമായി പിന്തുടരുന്നുവെന്നും അടുത്തിടെയുള്ള വീഡിയോ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: