ന്യൂദല്‍ഹി: ഉക്രൈനിലെ ബുച്ചയിലുണ്ടായ ക്രൂര കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
ഉക്രൈനിലെ പ്രതിസന്ധിക്ക് എത്രയും വേഗം ഒരു അവസാനമുണ്ടാക്കണം. വരും ദിവസങ്ങളില്‍ ഉക്രൈന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ വരു ദിവസങ്ങളില്‍ നല്‍കുമെന്നും ഇന്ത്യ അറിയിച്ചു. ഉക്രൈന് വിശയം യുഎന്‍ കൗണ്‍സിലില്‍ അവസാമായി ചര്‍ച്ച ചെയ്തതിന് ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സുരക്ഷാ സ്ഥിതി മോഷമായെന്നും അദ്ദേഹം പറഞ്ഞു.
ബുച്ചയിലെ സാധാരണ ജനങ്ങളെ റഷ്യന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിരുന്നു. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയില്‍ കൊല്ലപ്പെട്ട മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ റഷ്യന്‍ സേന സാധാരണക്കാരെ കൊന്നിട്ടില്ലെന്നും. റഷ്യന്‍ സേന അവിടം വിട്ട് പിന്മാറിയപ്പോള് ഉക്രൈന് സേന കെട്ടി ചമച്ചതാണെിതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: