Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുഗങ്ങള്‍ തോറുമുള്ള വിഷ്ണുപൂജ

കലിയുഗത്തില്‍ കൃഷ്ണവര്‍ണനായിട്ടാണ് ഭഗവാന്‍ ഭജിക്കപ്പെടുന്നത്. കറുത്ത കാന്തി നിറഞ്ഞ സുന്ദരരൂപന്‍. യജ്ഞങ്ങളും നാമ കീര്‍ത്തനങ്ങളുമാണ് കലിയുഗത്തില്‍ വിധിച്ചിട്ടുള്ളത്. നാമജപം കൊണ്ട് മാത്രം ധര്‍മ്മാത്ഥകാമമോക്ഷങ്ങള്‍ ഭക്തര്‍ക്ക് കൈവരിക്കാനാകും. തീര്‍ത്ഥാടനം, നാമകീര്‍ത്തനം, ഹരികഥാശ്രവണം ഇവ കൊണ്ട് താപത്രയങ്ങളും ബ്രഹ്മഹത്യാ പാപം പോലും ഇല്ലാതാകുന്നു എന്നതാണ് കലികാലത്തിന്റെ ആദ്ധ്യാത്മിക നേട്ടം

Janmabhumi Online by Janmabhumi Online
Apr 6, 2022, 10:05 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വിഷ്ണു ഭക്തരായ നവയോഗികളോട് വിദേഹരാജാവായ നിമിയുടെ അവസാന ചോദ്യം ഭഗവാനെ പൂജിക്കുന്നത് സംബന്ധിച്ചായിരുന്നു. ഏതേതുയുഗത്തില്‍ ഏതേതുവിധമാണ് ഭഗവാനെ പൂജിക്കേണ്ടത്. ഇതിനുള്ള മറുപടി യോഗീന്ദ്രനായ കരഭാജനനാണ് വിശദീകരിക്കുന്നത്.

ഓരോ യുഗത്തിലും ഭഗവാനെ പൂജിക്കുവാന്‍ പ്രത്യേക രീതികളുണ്ട്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗത്തിലും ഭഗവാന്‍ ഓരോ നിറം, രൂപം, നാമം ഇവയോടെ അവതരിക്കുന്നു. പൂജയും വിവിധമാണ്, കൃതയുഗത്തില്‍ ശുക്ലവര്‍ണനും ചതുര്‍ബാഹുവും, ജപമാല, മരവുരി, കൃഷ്ണാജിനം, പൂണൂല്‍, ദണ്ഡ്, കമണ്ഡലം എന്നിവ ധരിച്ച ഗരുഡ വാഹകനായ മഹാവിഷ്ണുവിനെയാണ് ധ്യാനിക്കുന്നത്. മനുഷ്യര്‍ ശാന്തരും ദുഃഖഹീനരും സ്‌നേഹമുള്ളവരും ആയിരുന്നു. ശമം, ദമം, തപം എന്നിവയാല്‍ ഭഗവാനെ ഭജിക്കുന്നു. ധ്യാനനിഷ്ഠയിലാണ് കൃതയുഗത്തിലെ ഭക്തിയും ഉപാസനയും.

ത്രേതായുഗത്തില്‍ വേദത്തില്‍ വര്‍ണിച്ചിരിക്കുന്ന രൂപം പൂണ്ട് ചതുര്‍ബാഹുമായ  രക്തവര്‍ണനായി കാണുന്നു. വേദോക്തമായ കര്‍മ്മങ്ങള്‍ കൊണ്ട് പൂജിക്കുന്നു.  വിഷ്ണു, യജ്ഞന്‍, പ്രശ്‌നി, ഗര്‍ഭന്‍, ഉരുക്രമന്‍, ജയന്തന്‍ എന്നീ നാമങ്ങളില്‍ കീര്‍ത്തിക്കുന്നു. ജന്മസിദ്ധമായി ജ്ഞാനം ലഭിച്ച അനുഗൃഹീതരാണ് ഇക്കാലത്തെ മാനുഷര്‍. ജ്ഞാനവും തപസ്സും കൊണ്ട് ഭഗവാനെ പൂജിക്കുന്നു.

ദ്വാപരയുഗത്തില്‍ ഇന്ദ്രിയനിഗ്രഹം സുലഭമല്ലാതായി. ഭഗദവദ് ഉപാസനക്കായി മനുഷ്യര്‍ യജ്ഞകര്‍മ്മങ്ങളില്‍ മുഴുകുന്നു. ശ്യാമവര്‍ണനായി പീതാംബരധാരിയായി ശസ്ത്രങ്ങളോടുകൂടി ശ്രീവത്സം മുതലായ ലക്ഷണങ്ങളോടെ ശോഭിക്കുന്നു. വേദമന്ത്രങ്ങള്‍ കൊണ്ട് മനുഷ്യര്‍ ദേവന് അര്‍ച്ചിക്കുന്നു. വാസുദേവന്‍, സങ്കര്‍ഷണന്‍, നാരായണര്‍ഷി തടുങ്ങി അനേകം പേരുകളില്‍ ഭഗവാനെ ഭജിക്കുന്നു.

കലിയുഗത്തില്‍ കൃഷ്ണവര്‍ണനായിട്ടാണ് ഭഗവാന്‍ ഭജിക്കപ്പെടുന്നത്. കറുത്ത കാന്തി നിറഞ്ഞ സുന്ദരരൂപന്‍. യജ്ഞങ്ങളും നാമ കീര്‍ത്തനങ്ങളുമാണ് കലിയുഗത്തില്‍ വിധിച്ചിട്ടുള്ളത്.  നാമജപം കൊണ്ട് മാത്രം ധര്‍മ്മാത്ഥകാമമോക്ഷങ്ങള്‍ ഭക്തര്‍ക്ക് കൈവരിക്കാനാകും. തീര്‍ത്ഥാടനം, നാമകീര്‍ത്തനം, ഹരികഥാശ്രവണം ഇവ കൊണ്ട് താപത്രയങ്ങളും ബ്രഹ്മഹത്യാ  പാപം പോലും ഇല്ലാതാകുന്നു എന്നതാണ് കലികാലത്തിന്റെ ആദ്ധ്യാത്മിക നേട്ടം. നാമ സങ്കീര്‍ത്തനം കൊണ്ട് സര്‍വ്വാഭീഷ്ടങ്ങളും സിദ്ധമാകുന്ന കലിയുഗത്തില്‍ ജനിക്കാന്‍ കൃതാദിയുഗങ്ങളില്‍ ജനിച്ചവര്‍ കൊതിക്കുന്നു.

നവയോഗികളില്‍ നിന്ന് സമ്പൂര്‍ണ ജ്ഞാനം ലഭിച്ച നിമിരാജാവ് യജ്ഞം  പൂര്‍ത്തിയാക്കി യോഗീന്ദ്രന്മാരെ യഥാവിധി പൂജിച്ച് തൃപ്തിപ്പെടുത്തി. യോഗീന്ദ്രന്മാര്‍ അനുഗ്രഹം നല്‍കി അന്തര്‍ദ്ധാനം ചെയ്തു. നാരദര്‍ ഇങ്ങനെ നിമി നവയോഗി സംവാദം വസുദേവര്‍ക്ക് വിശദീകരിച്ചിട്ട് ഇപ്രകാരം പറഞ്ഞു. ‘മഹാത്മാവേ അങ്ങ് എത്രഭാഗ്യവാന്‍. സാക്ഷാല്‍ നാരായണന്‍ അങ്ങയുടെ മകനായി വന്നിരിക്കുന്നു. ആലിംഗനം ചെയ്യാനും സ്പര്‍ശിക്കാനും ദര്‍ശിക്കാനും കഴിയുന്ന ലോക മാതാക്കളായ (മാതാവും പിതാവും) ദേവകീവസുദേവന്‍മാരേ, നിങ്ങള്‍ യശസ്സുകൊണ്ട് ലോകത്തില്‍ പൂര്‍ണത നേടിയിരിക്കുന്നു. ‘

സ്വപാദമൂലം ഭജതഃപ്രിയസ്യ

ത്യക്താന്യ ഭാവസ്യ ഹരിഃപരേശഃ

വികര്‍മ്മ യച്ചോത്പതീതം കഥഞ്ചിദ്-

ധുനോതി സര്‍വ്വം ഹൃദിസന്നിവിഷ്ടഃ  

നാരായണപാദങ്ങളെ ഭജിക്കുന്ന ഭക്തന് അറിയാതെ വല്ല തെറ്റും സംഭവിച്ചുപോയാല്‍ ഭഗവാന്‍ അത് അപ്പോള്‍ തന്നെ പൊറുക്കുന്നു  

(അവസാനിച്ചു)

Tags: Lord Vishnu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വാസ്ഥ്യത്തിലേക്കുള്ള വൈദികമാര്‍ഗം

Samskriti

ഭാഗ്യസൂക്ത ജപത്തിന്റെ ഫലസിദ്ധി

Samskriti

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ സ്വരൂപന്‍

Kerala

നാരദമഹര്‍ഷിയുടെ പൂര്‍വ്വ ജീവിതകഥ

Samskriti

സര്‍വവ്യാപിയായ ഭഗവാന്റെ സംരക്ഷണം

പുതിയ വാര്‍ത്തകള്‍

സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച, പ്ലാനറ്റേറിയവും വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകളും മുഖ്യ ആകര്‍ഷണം

കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി വടിവാൾ വിനീത് പോലീസ് പിടിയിൽ

ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies