അമ്പലപ്പുഴ: മുട്ടക്കോഴി വിതരണത്തിന്റെ പേരില്‍ പട്ടിക ജാതി കൃടുംബങ്ങളെ ചൂഷണം ചെയ്യുന്നു. പ്രതിഷേധവുമായി വനിതകളടക്കമുള്ളവര്‍ രംഗത്ത്. പുറക്കാട് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളെയാണ് മൃഗസംരക്ഷണ,പട്ടികജാതി വകുപ്പുകള്‍ കബളിപ്പിച്ചത്. കോഴിയൊന്നിന് ഗുണഭോക്താവില്‍ നിന്ന് 30 രൂപയാണ് ഈടാക്കിയത്. 90 രൂപ സര്‍ക്കാര്‍ വിഹിതവും കോഴിയൊന്നിന് അടയ്ക്കും. ആകെ 120 രൂപയാണ് ഒര കോഴിയുടെ വില. ഒരു ഗുണ ഭോക്താവിന് പരമാവധി 20 കോഴികളെയാണ് നല്‍കുന്നത്.
ഇതിനായുള്ള പണം കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഗുണഭോക്താവില്‍ നിന്ന് ഈടാക്കുകയും ചെയ്തിരുന്നു.എന്നാല്‍ ആറ് മാസത്തിന് ശേഷം വാങ്ങാനെത്തിയപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെയാണ് ഇവര്‍ക്ക് ലഭിച്ചത്.ഈ കോഴിക്കുഞ്ഞിന് പരമാവധി 40 രൂപ പോലും വില വരില്ലെന്നാണ് കര്‍ഷകര്‍ കൂടിയായ ഈ ഗുണഭോക്താക്കള്‍ പറയുന്നത്. 60 ദിവസത്തില്‍ താഴെ മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് മുട്ടക്കോഴിയെന്ന പേരില്‍ ഈ പട്ടികജാതി കുടുംബങ്ങള്‍ക്ക് നല്‍കിയത്.
നേരത്തെ തന്നെ മുഴുവന്‍ പണവുമടച്ചതിനാല് ഇവ വാങ്ങിക്കൊണ്ടു പോകാനേ ഇവര്‍ക്ക് മാര്‍ഗമുണ്ടായിരുന്നുള്ളൂ. മുട്ടക്കോഴിയുടെ പേര് പറഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ നല്കിയ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ വന്‍ സാമ്പത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി കോഴി ഫാം ഉള്‍പ്പെടെ നടത്തി വരുന്ന കര്‍ഷകരെയാണ് ഈ വകുപ്പുകള്‍ കബളിപ്പിച്ചിരിക്കുന്നത്.ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഗുണഭോക്താക്കളായ പട്ടിക ജാതി കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: