Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യം ‘വീണ’ വകുപ്പ്; കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല; പ്രവര്‍ത്തനം ഏറ്റവും മോശം; മന്ത്രി വീണക്കെതിരെ ആഞ്ഞടിച്ച് ചീഫ് സെക്രട്ടറി

ആരോഗ്യവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അയ്യായിരത്തോളം ഫയലുകള്‍ കാണാതായതും മരണക്കണക്കുകള്‍ മറച്ച് വച്ചതും ഏറെ വിവാദമായിരുന്നു. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ഗ്രേഡ് പേ, റേഷ്യോ പ്രമോഷന്‍, ലീവ് സറണ്ടര്‍ എന്നിവ നിഷേധിച്ചതിനെ തുടര്‍ന്ന് കെജിഎംഒഎ കൊവിഡിന്റെ ഒന്നാം തരംഗം മുതല്‍ സമരത്തിലാണ്. ഇതുവരെ പ്രശ്‌നപരിഹാരം കാണാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 08:14 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും മോശപ്രകടനം കാഴ്ചവയ്‌ക്കുന്നത് ആരോഗ്യവകുപ്പെന്ന് ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. സ്ഥലംമാറ്റവും കോടതി വ്യവഹാരങ്ങളും അടക്കമുള്ള ഭരണപരമായ കാര്യങ്ങളില്‍ ആരോഗ്യവകുപ്പിന് കടുത്ത അനാസ്ഥയെന്നും വിലയിരുത്തല്‍. വകുപ്പ് തലവന്‍മാരുടെ സംസ്ഥാനതല യോഗത്തിലാണ്   ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസിന്റെ  വിമര്‍ശനം. ഇതിനെതുടര്‍ന്ന് ആരോഗ്യവകുപ്പിന് കീഴിലെ വിവധ വിഭാഗങ്ങളിലെ മേധാവികള്‍ക്ക് ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡേ കത്തയച്ചു.

ട്രാന്‍സ്ഫറുകള്‍, പ്രൊബേഷന്‍ ഡിക്ലറേഷന്‍, സ്ഥാനക്കയറ്റം, അച്ചടക്കനടപടികള്‍, സിനിയോരിറ്റി ലിസ്റ്റ്, പെന്‍ഷന്‍ സംബന്ധിച്ച വിഷയങ്ങള്‍, ലീവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ഗുരുതരവീഴ്ചകളുണ്ടായി എന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തലെന്ന് കത്തില്‍ പറയുന്നു. കോടതി കേസുകളിലും വിധികളിലും സമയബന്ധിതമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. 30-40 വര്‍ഷം മുമ്പുള്ള കേസുകള്‍ ഇപ്പോഴും വലിച്ചിഴക്കുന്നു. അവധി സംബന്ധിച്ച് 1980 മുതല്‍ നടക്കുന്ന കേസ്, നിയവിരുദ്ധമായ പിരിച്ചുവിടല്‍ എന്നിവയടക്കം നിരവധി കേസുകള്‍ ഇത്തരത്തിലുണ്ട്. കോടതിയലക്ഷ്യ കേസുകള്‍ ക്ഷണിച്ചുവരുത്തുന്നു, കൃത്യമായി നോക്കാത്തതിനാല്‍  കേസുകള്‍ തോറ്റ് വലിയതുക നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നു, തുടങ്ങി വലിയ വീഴ്ചകളാണ് ഉണ്ടാകുന്നത്.

നിയസഭാ കമ്മിറ്റികള്‍, വിവിധ കമ്മീഷനുകള്‍, മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയില്‍ കൃത്യമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഹെല്‍ത്ത് ഡയറക്ടറേറ്റിലും ജില്ലാ ആസ്ഥാനങ്ങളിലും ഇ ഓഫീസ് സംവിധാനം, ജനസൗഹൃദ ഓഫീസുകള്‍ എന്നിവ നടപ്പിലാക്കുന്നതിലും ഏറെ പിന്നിലാണെന്ന രൂക്ഷവിമര്‍ശനവും കത്തിലുണ്ട്.  ചീഫ് സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങളില്‍ എത്രയും പരിഹാരം ഉണ്ടാക്കണമെന്നാണ് ആരോഗ്യസെക്രട്ടറിയുടെ നിര്‍ദ്ദേശം. വീഴ്ചകളുണ്ടായ വിഷയങ്ങളിലെ  പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കാനും ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അയ്യായിരത്തോളം ഫയലുകള്‍ കാണാതായതും മരണക്കണക്കുകള്‍ മറച്ച് വച്ചതും ഏറെ വിവാദമായിരുന്നു. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ഗ്രേഡ് പേ, റേഷ്യോ പ്രമോഷന്‍, ലീവ് സറണ്ടര്‍ എന്നിവ നിഷേധിച്ചതിനെ തുടര്‍ന്ന് കെജിഎംഒഎ കൊവിഡിന്റെ ഒന്നാം തരംഗം മുതല്‍ സമരത്തിലാണ്. ഇതുവരെ പ്രശ്‌നപരിഹാരം കാണാനായിട്ടില്ല.  

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന തെറ്റായ ഉത്തരം നിയമസഭയില്‍ ആരോഗ്യമന്ത്രിക്ക് തയാറാക്കി നല്‍കിയതും വിവാദമായിരുന്നു. ആരോഗ്യത്തില്‍ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ചീഫ്‌സെക്രട്ടറിയുടെ വിമര്‍ശനമെന്നാണ് വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം പുറത്തായതോടെ ന്യായീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വകുപ്പുതല നിര്‍ദേശങ്ങശങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അതിനെ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുകയാണെന്നുമാണ് വിശദീകരണം.

Tags: keralaministerSecretaryVeena Georgehealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

Kerala

ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തില്‍ അല്ലെന്ന് യു പ്രതിഭ, തന്നെ വില്ലത്തിയാക്കി

Kerala

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.