ബിറ്റ്കോയിൻ കഴിഞ്ഞാൽ ഏറ്റവുമധികം വിപണി മൂല്യമുള്ള ക്രിപ്റ്റോ കറൻസിയാണ് എഥീരിയം. എഥീരിയം കമ്മ്യൂണിറ്റി വികസിപ്പിച്ചെടുത്ത ഒരു വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമാണ് ഇതിന് അടിസ്ഥാനം. ക്രിപ്‌റ്റോകറൻസിയായ എഥീരിയം അഥവാ ഈതറിനും (ETH) പുറമെ ആയിരക്കണക്കിന് വികേന്ദ്രീകൃത ആപ്പുകൾക്കും എഥീരിയം നെറ്റ്‌വർക്ക് ശക്തി പകരുന്നു. ഡിജിറ്റൽ കറൻസിക്ക് പുറമെ സുസ്ഥിരമായതും സ്വയംഭരണത്തിലടിസ്ഥാനപ്പെടുത്തിയതുമായ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ പ്രാപ്‌തമാക്കുന്ന നൂതന സാങ്കേതികവിദ്യ നൽകിക്കൊണ്ട് ബ്ലോക്ക്‌ചെയിൻ ആപ്ലിക്കേഷനുകളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള ആദ്യത്തെ പ്രോജക്റ്റായിട്ടായിരുന്നു 2015 ൽ ഇത് രൂപം കൊണ്ടത്. വികേന്ദ്രീകൃത ധനകാര്യം (Defi), നോൺ-ഫംഗബിൾ ടോക്കണുകൾ (NFT), ഇനീഷ്യൽ കോയിൻ ഓഫറുകൾ (ICOകൾ), ഗെയിം അധിഷ്‌ഠിത ധനകാര്യം (GameFi) എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിപണികൾക്ക് ഈ മുന്നേറ്റം വഴിയൊരുക്കി.
പണം വിനിമയം ചെയ്യാവുന്ന വ്യവസ്ഥകൾ വ്യക്തമാക്കുന്ന സ്മാർട്ട് കരാറുകൾ പോലെയുള്ള നിരവധി നിർണായക ഘടകങ്ങൾ എഥീരിയത്തിൽ ഉൾക്കൊള്ളുന്നു. എല്ലാ ഇടപാടുകളും കരാർ വസ്തുതകളും എഥീരിയത്തിൽ കാലാനുക്രമമായി സംഭരിക്കപ്പെടുന്നു. ബിറ്റ്കോയിൻ ബ്ലോക്ക്ചെയിനിൽ ഡാറ്റ സ്ഥിരീകരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള സമാനമായ പ്രക്രിയയാണ് എഥീരിയത്തിലുമുള്ളത്. ഈ പ്രക്രിയ നെറ്റ്‌വർക്കിന്റെ സുരക്ഷയ്‌ക്ക് നിദാനമാകുകയും പുതിയ ക്രിപ്റ്റോ നാണയങ്ങൾ ശൃംഖലയിലേക്ക് ചേർക്കുകയും ചെയ്യുന്നു. എഥീരിയത്തിൽ നിയമങ്ങൾ നടപ്പിലാക്കുകയും അതിൽ നിർമിച്ച സ്‌മാർട്ട് കോൺട്രാക്റ്റ് പാലിക്കപ്പെടുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്ന ഘടകമാണ് എഥീരിയം വെർച്വൽ മെഷീൻ (EVM). എഥീരിയം നെറ്റ് വർക്കിന്റെ സ്വന്തം ക്രിപ്റ്റോ കറൻസിയായ ഈതർ ആ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ഇടപാടുകൾ സ്‌മാർട്ട് കരാറുകൾ വഴി നടപ്പിലാക്കുകയും ചെയ്യുന്നു.
നോഡുകൾ വഴിയാണ് ഉപയോക്താക്കൾ എഥീരിയവുമായി ആശയവിനിമയം നടത്തുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉപഭോക്താക്കൾ അവരുടെ കമ്പ്യൂട്ടറിൽ “ക്ലയന്റ്” എന്ന് വിളിക്കുന്നു ബ്ലോക്ക്ചെയിൻ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് അവരുടെ കമ്പ്യൂട്ടറുകളെ എഥീരിയം ശൃംഖലയിലേക്ക് ലിങ്ക് ചെയ്യുന്നു. എഥീരിയം ബ്ലോക്ക്‌ചെയിൻ മുഴുവൻ പകർപ്പും ചിലപ്പോൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ടതായി വന്നേക്കാം. പലപ്പോഴും ഇതിനായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയർ ക്ലയന്റിനനുസരിച്ചിരിക്കുമിത്.
സോഫ്റ്റ് വെയറുപയോഗിക്കുന്നതിന് പകരമായി, ഒരു സ്വകാര്യ ഡിജിറ്റൽ വാലറ്റും (ക്രിപ്റ്റോ വാലെറ്റ്) അതിന്റെ വിലാസവും (പ്രൈവറ്റ് കീ) ഉപയോഗിച്ച് ബ്ലോക്ക്ചെയിനുമായി ഉടനടി സംവദിക്കാൻ കഴിയും. ഈ വാലറ്റ് എന്നത് ഡിജിറ്റൽ രീതിയിലോ (മൊബൈൽ അപ്പ് / ബ്രൗസർ എക്സ്റ്റെൻഷൻ) ഫിസിക്കൽ സ്റ്റോറേജ് (യുഎസ്ബി ഡ്രൈവ്) രീതിയോ ആവാം. ഓരോ വാലറ്റും ആൽഫാന്യൂമെറിക് പ്രതീകങ്ങളുടെ ക്രമരഹിതമായ സ്ട്രിംഗുകൾ അടങ്ങുന്ന ഒരു വാലറ്റ് വിലാസം എന്നറിയപ്പെടുന്ന ഒരു അദ്വിതീയ ഐഡന്റിഫയർ മുഖേന തിരിച്ചറിയപ്പെടുന്നു. ഒരു പ്രൈവറ്റ് കീയുടെ ഉദാഹരണമാണ് ചുവടെ കൊടുത്തിരിക്കുന്നത്
027d9dutr8875o7c91422d80413m85ba9e8e9fe2cad5dy001871dam882d17f8f
ക്രിപ്‌റ്റോകറൻസി വിനിമയം നടത്തുന്നവർ അവരുടെ ഡിജിറ്റൽ അസറ്റുകൾ വാലറ്റുകളിൽ സൂക്ഷിക്കുന്നുവെന്നാണ് പൊതുവേയുള്ള ധാരണ. പക്ഷേ മേൽപ്പറഞ്ഞ വലറ്റുകൾ അവരവരുടെ ക്രിപ്റ്റോയിലേക്കുള്ള പ്രൈവറ്റ് കീകൾ സൂക്ഷിക്കാനുള്ള സംഭരണ സംവിധാനങ്ങൾ മാത്രമായി പ്രവർത്തിക്കുന്നു. നിങ്ങളുടെ സ്വന്തമായ ക്രിപ്റ്റോ കറൻസി എഥീരിയം എല്ലായ്‌പോഴും ബ്ലോക്ക്‌ചെയിനിൽ തന്നെ തുടരും. അത് ആർക്കും ഡൗൺലോഡ് ചെയ്തു മാറ്റാനാകില്ല അതിനുപകരം, ഓരോ ഈതർ ഉടമയ്‌ക്കും അവരുടെ ഈതർ ബാലൻസ് അവർക്കിഷ്ടമുള്ളതുപോലെ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും പ്രാപ്തമാക്കുന്ന ഒരു പ്രൈവറ്റ് കീ എഥീരിയം നെറ്റ് വർക്ക് നൽകുന്നു. നിങ്ങൾ ഈഥർ അയയ്‌ക്കുമ്പോൾ, കറൻസിയുടെ കൈമാറ്റം പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി എഥീരിയം ബ്ലോക്ക്ചെയിൻ നിങ്ങളുടെ വാലറ്റ് ബാലൻസ് പുനക്രമീകരിക്കുന്നു. ഈ പ്രക്രിയക്ക് വേണ്ടിയാണ് പ്രൈവറ്റ് കീകൾ. ഇതില്ലാതെ ഇല്ലാതെ ഒരു ക്രിപ്‌റ്റോ ഉടമയ്‌ക്ക് തന്റെ ഡിജിറ്റൽ അസറ്റ് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ടാണ് കീകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടി വരുന്നത്. ആരെങ്കിലും നിങ്ങളുടെ പ്രൈവറ്റ് കീ മോഷ്ടിക്കുകയാണെങ്കിൽ, അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റൽ അസറ്റുകളും അവർ മോഷ്ടിക്കുന്നു.
എഥീരിയം നെറ്റ് വർക്കിൽ നിങ്ങൾ ഒരു ഇടപാട് നടത്തുമ്പോഴോ ഒരു സ്‌മാർട്ട് കരാർ സജീവമാക്കുമ്പോഴോ, ഗ്യാസ് എന്നറിയപ്പെടുന്ന ഒരു തുക നൽകേണ്ടിവരുമെന്ന കാര്യം ശ്രദ്ധിക്കുക.
ആധുനിക ലോകത്ത് എഥീരിയത്തിന് വൈവിധ്യമാർന്ന ഉപയോഗങ്ങളുണ്ട്. പലയിടങ്ങളിലും വോട്ടിംഗ് സംവിധാനങ്ങൾ എഥീരിയം സാങ്കേതിക വിദ്യ സ്വീകരിക്കുന്നുതിനുള്ള തയ്യറെടുപ്പിലാണ്. ഇതിലൂടെ വോട്ടെടുപ്പ് ഫലം പരസ്യമാക്കാം, കള്ള വോട്ട് ഇല്ലാതാക്കി സുതാര്യവും നീതിയുക്തവുമായ രാഷ്‌ട്രീയ പ്രക്രിയ ഉറപ്പാക്കാനുമാകും. എഥീരിയത്തിന്റെ വികേന്ദ്രീകൃത സ്വഭാവം കാരണം ബാങ്കിംഗ് സംവിധാനങ്ങളിൽ വ്യാപകമായി സംയോജിപ്പിക്കപ്പെടാനാകും ഇത് ഹാക്കർമാരെ പ്രതിരോധിക്കാൻ സഹായിക്കും. ബാങ്കിങ് മേഖലയിൽ എഥീരിയം അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വർക്കിലൂടെ പണ വിനിമയം കാര്യക്ഷമമാക്കാം . ചരക്ക് ഗതാഗതം, ലോഗിസറ്റിക്സ് വ്യവസായം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലും എഥീരിയം ഉപയോഗിക്കാനാകും.
ഇന്നത്തെ വിപണിമൂല്യം കണക്കാക്കി നോക്കുകയാണെങ്കിൽ ഒരു എഥീരിയത്തിന് 265000 രൂപ വിലയുണ്ട്. വരെ കഴിഞ്ഞ വർഷം ഇതിന്റെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ 559 ബില്യൺ ഡോളർ വരെ ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: