പാലാ: കൊവിഡ് കാലത്ത് മാജിക്കിന്റെ അരങ്ങൊഴിഞ്ഞപ്പോള്‍ ഹ്രസ്വ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്ന മജീഷ്യന്‍ കണ്ണന്മോന് എന്ന എസ്. അഭിനവ് കൃഷ്ണയ്ക്കും കൂട്ടുകാര്‍ക്കും വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാതല പുരസ്കാരം.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു കൊവിഡ്കാല കാഴ്ച’ എന്ന ആരോഗ്യ ബോധവല്‍ക്കരണ ഷോര്‍ട്ട് ഫിലിമിനാണ് പുരസ്കാരം ലഭിച്ചത്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് യൂണിസെഫിന്റെ സഹകരണത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സംഘടിപ്പിച്ച ”സര്‍ഗവസന്തം പ്രാണ” കലോത്സവത്തിലാണ് ഷോര്‍ട്ട് ഫിലിം മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
കൂട്ടുകാരായ ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അരവിന്ദ് സോണിയ്ക്കും വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് സോണിക്കും ഒപ്പം കണ്ണന്‍മോനും അമ്മ ശ്രീജയും മുത്തച്ഛന് രാമകൃഷ്ണന് നായരും വേഷമിട്ടു. മൂന്നര വയസ്സുമുതല്‍ മാജിക്ക് രംഗത്തുള്ള അഭിനവ് ഇതിനോടകം 500-ല്‍പരം വേദികളില്‍ മാജിക്ഷോ അവതരിപ്പിച്ചുകഴിഞ്ഞു. ശബരിമലയിലും ആദ്യമായി മാജിക് അവതരിപ്പിച്ചു.
ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍ – ശ്രീജ ദമ്പതികളുടെ മകനാണ്. മുമ്പ് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് -വീട്ടിലെ വനം, ഉറുമ്പുകളെപ്പറ്റി- കുഞ്ഞിക്കൂനന്മാര്, കല്യാണിക്കുതിരയുടെ കാഴ്ചകള്‍ ‘ എന്നീ ഡോക്യുമെന്ററികളും തയാറാക്കിയിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.എസ്. മല്ലിക അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഞ്ജുമോള്‍ സ്കറിയയ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: