ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ സിപിഎം ഗുണ്ടകള്‍ ഈരേഴ തെക്ക് വേമ്പനാട് ഭാഗത്തു നിന്നുള്ള കെട്ടുകാഴ്ച അടിച്ചു തകര്‍ത്തു. കെട്ടുകാഴ്ചയുമായി വന്ന നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. വേമ്പനാട് ഭാഗത്തുനിന്ന് മേളവും പാട്ടുമായി കെട്ടുകാഴ്ചയുമായി വന്നവരുടെ ഇടയിലേക്ക് ഏതാനും സിപിഎമ്മുകാര്‍ നുഴഞ്ഞു കയറി സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ശല്യം ചെയ്യുകയും കെട്ടുകാഴ്ചയുമായി വന്നവര്‍ ഇതിനെ ചോദ്യം ചെയ്തതുമാണ് പ്രശ്നത്തിലേക്ക് നീങ്ങിയത്.
കൊട്ടുകാഴ്ച ക്ഷേത്രത്തിനടുത്തെത്തിയ വേളയില്‍ സി പിഎം പ്രവര്‍ത്തകര്‍ സംഘടിതരായി വന്ന് കെട്ടുകാഴ്ച വലിച്ചിരുന്നവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കെട്ടുകാഴ്ച കാഴ്ച കണ്ടത്തില്‍ യഥാസ്ഥാനത്ത് എത്തിച്ച ശേഷവും സിപിഎമ്മുകാര്‍ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടു. കാഴ്ച കണ്ടത്തില്‍ വെച്ചിരുന്ന ഹനുമാന് സ്വാമിയുടെ കെട്ടുകാഴ്ച അടിച്ചു തകര്‍ത്ത് വികൃതമാകുകയും തള്ളി മറ്റൊരു മൂലയില്‍ കൊണ്ടിടുകയും ചെയ്തു. കെട്ടുകാഴ്ചയോടൊപ്പം താലപ്പൊലിയുമായെത്തിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും മര്‍ദിച്ചതായും പരാതിയുണ്ട്.
മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ ഇരേഴതെക്ക് പനാറയില്‍ അരവിന്ദാക്ഷന്, കോയിക്കത്തറ മലമേല്‍ സുഭാഷ്, മണക്കാടന് പള്ളിയില്‍ ബിനു, പാനൂര്‍ വീട്ടില്‍ അഖില്ശിവന്, പുഷ്പ തടത്തില്‍ തുഷാര്‍ മുരളീകൃഷ്ണ എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കോയിക്കത്തറ ഭാഗത്തുള്ള നിരവധി സിപിഎം പ്രവര്‍ത്തകര്‍ അടുത്ത കാലത്ത് പാര്‍ട്ടി വിട്ട് ദേശീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നിരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇവരുടെ രാജി. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിലും കെട്ടുകാഴ്ച തകര്‍ക്കുന്നതിലും ചെന്നെത്തിയത്. കെട്ടുകാഴ്ച തകര്‍ത്ത നടപടിയില്‍ സിപിഎമ്മിനെതിരെ കടുത്ത പ്രതിഷേധമാണ് ഭക്തര്ക്കിടയിലുണ്ടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: