ദോഹ: ഖത്തറില്‍ നടക്കുന്ന ഫുട്ബാല് ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനം ഗാനം ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികളും സംഗീതപ്രേമികളും ഏറ്റെടുത്തിരിക്കുന്നു. ട്രിനിഡാഡ് കാര്‍ഡോന, ഡേവിഡ്, ആയിഷ എന്നിവര്‍ പാടിയ ഹയ്യ എന്ന വാക്കിനര്‍ത്ഥം മികവോടെ ഒരുമിച്ച് (ബെറ്റര്‍ ടുഗെദര്‍) എന്നാണ്.
ഫുട്ബാളിനും സംഗീതത്തിനും ലോകത്തെ എല്ലാ വേര്‍തിരിവിനും അപ്പുറം ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് ഹയ്യ ഹയ്യ പറയുന്നു. ഫിഫയുടെ യുട്യൂബ് ചാനലില്‍ ഈ ഗാനം പുറത്തിറങ്ങി 48 മണിക്കൂറില്‍ 58 ലക്ഷം പേരാണ് വീക്ഷിച്ചത്. ലോകം ഈ ഗാനത്തിലൂടെ വരാനിരിക്കുന്ന ഫുട്ബാള്‍ ലഹരിയെ ഏറ്റെടുക്കുകയാണ്.
ഈ ഗാനത്തില്‍ മൂന്ന് സംസ്കാരം ഇടകലരുന്നു. അമേരിക്കയുടെയും ആഫ്രിക്കയുടെയും മധ്യേഷ്യയുടെയും ജീവതാളവും സംഗീതവും കാല്‍പ്പന്തുകളിയുടെ വേഗവും ഗാനത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.അറേബ്യന്‍ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന ഗായിക ട്രിനിഡാഡ് കര്ഡോണയാണ് ഈ ഗാനം എഴുതിയത്. 22 കാരിയായ കര്‍ഡോണ മെക്സിക്കന്‍-പ്യൂര്‍ട്ടോറിക്ക സ്വദേശിനിയാണ്. ‘ജെനിഫര്‍’ എന്ന ഒറ്റ ഗാനത്തിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഗായികയാണ് ട്രിനിഡാഡ് കര്‍ഡോണ.
മൂന്ന് മിനിറ്റ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യം എത്തുന്നത് അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ. മുന്‍ ലോകകപ്പുകളിലെ അവിസ്മരണീയ നിമിഷങ്ങളും ഗാനത്തില്‍ കാണാം. ഫിഫ യുട്യൂബ് ചാനലിനും ടിക്ടോക് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും ഗാനം ലഭ്യമാണ്.
ഖത്തറിലെ ഗായികയാണ് ആയിഷ. യുഎസില്‍ നിന്നുള്ളതാണ് ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയയില്‍ നിന്നുമാണ് ഡേവിഡോ. വരും മാസങ്ങളില്‍ കൂടുതല്‍ ഗാനങ്ങള്‍ പുറത്തുവിടും. ഇക്കുറി ഒന്നല്ല, അനവധി ഗാനങ്ങള്‍ പല ഘട്ടങ്ങളിലായി പുറത്തിറക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: