ഏറ്റവുമധികം ഡോക്ടര്‍മാര്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോര്‍ഡ് നേടി അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ബിയോണ് ദ സെവന്‍സീസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്, ഫുജൈറയിലെ മീഡിയ പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ നടന്നു. ഓള് സ് മൈല്‍സ്സ് ഡ്രീംമൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ടൈറ്റസ് പീറ്റര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രതീഷ് ഉത്തമന്, ഡോക്ടര്‍ സ്മൈലി ടൈറ്റസ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്.
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് മീഡിയ പാര്‍ക്കില്‍ നടന്ന മേരി ആവാസ് ഹി പെഹ്ചാന് ഹേ എന്ന മെഗാ സ്റ്റേജ് ഷോയില്‍ വെച്ച്, ഡോക്ടര്‍ ജോര്‍ജ് ജോസഫ് (പ്രസിഡന്റ് എകെ എംജി) ഓഡിയോ റിലീസ് ചെയ്തു.ഡോ.ഉണ്ണികൃഷ്ണവര്‍മ്മ എഴുതി, ഡോ.വിമല്‍ കുമാര്‍ സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങളാണ് ഉള്ളത്.വിജയ് യേശുദാസ്, സിത്താര ഡോ. ബിനീത രണ്‍ജിത്, ഡോ.വിമല്‍ കുമാര്‍, ഡോ. നിത സലാം എന്നിവരാണ് ഗാനം ആലപിച്ചത്.
ഫാന്റസി- ഹൊറര്‍- മിസ്റ്ററി ഗണത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ റിലീസ് ചെയ്യും. കേരളത്തിലും അയര്‍ലാന്‍ഡിലുമായി ബന്ധിക്കപ്പെട്ടുകിടക്കുന്ന ഒരു ദീപില്‍ പെട്ടു പോകുന്ന ഒരു ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. 400 വര്‍ഷത്തെ ചരിത്രമുള്ള പുനര്‍ജന്മത്തിന്റെയും, നിഗൂഢശക്തികളുടെയും, ചിരഞ്ജീവികളുടേയും പശ്ചാത്തലത്തില്‍ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരന്റെ ജീവിതകഥ!
പീറ്റര്‍ ടൈറ്റസ്, ഡോക്ടര്‍ പ്രശാന്ത് നായര്‍, ഡോക്ടര്‍ സുധീന്ദ്രന്‍, കിരണ്‍ അരവിന്ദാക്ഷന്, വേദ വൈഷ്ണവി, സാവിത്രി ശ്രീധരന്, ഡോക്ടര്‍ ഹൃദ്യ മേരി ആന്റണി, ആതിര പട്ടേല്‍, സിനോജ് വര്‍ഗീസ്, ഡോക്ടര്‍ ഗൗരി ഗോപന്, ജെറിന് ഷാജന് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഛായാഗ്രഹണം- ഷിനൂബ് ടി.ചാക്കോ, എഡിറ്റര്‍- അഖില്‍ ഏലിയാസ്, ഗാനങ്ങള്‍- ഡോക്ടര്‍ ഉണ്ണികൃഷ്ണ വര്‍മ, സംഗീതം- ഡോക്ടര്‍ വിമല്‍ കുമാര്‍, ആലാപനം- വിജയ് യേശുദാസ്, സിത്താര, ഡോക്ടര്‍ ബിനീത രഞ്ജിത്, ഡോക്ടര്‍ വിമല്‍ കുമാര്‍, ഡോക്ടര്‍ നിത സലാം, പിആര്‍ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: