ന്യൂദല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം കുറയും. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകുന്ന സാഹചര്യമാണ് നിലവില്‍.
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 17 സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലാത്ത നിലയാണ് ഉണ്ടാവുന്നത്. പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം ഭൂപ്രദേശങ്ങളിലെ സ്വാധീനം കൂടി കോണ്‍ഗ്രസിന് നഷ്ടമാവും.
മാര്‍ച്ച് അവസാനം, രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 33 ആയിരുന്നു. നാല് അംഗങ്ങള്‍ ഇതിനകം വിരമിച്ചു കഴിഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒമ്പത് പേര് കൂടി വിരമിക്കും. തിരഞ്ഞെടുപ്പിന് ശേഷം, ആകെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 30 ആയി കുറയും, രാജ്യസഭയിലെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ അംഗസംഖ്യ ആയിരിക്കുമിത്. ഒഴിവു വരുന്ന ആറ് സീറ്റുകളില്‍ ഒന്ന് ഡിഎംകെ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ അംഗങ്ങളുടെ എണ്ണം 31 ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: